താവയ്ക്കലിലെ പുലി: ആശങ്ക വേണ്ടെന്ന് വകുപ്പ്

വിതുര: പഞ്ചായത്തിലെ താവയ്ക്കലിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ച് പത്തുദിവസങ്ങൾ കഴിയുമ്പോഴും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. നാട്ടുകാർക്ക് ആശങ്ക വേണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ പുലിയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ ഒരാഴ്ച മുമ്പ് വനംവകുപ്പ് വെച്ച ക്യാമറകൾ കഴിഞ്ഞ ദിവസം മാറ്റിസ്ഥാപിച്ചു.

രണ്ടുതവണ പുലിയെക്കണ്ട രണ്ടു സ്ഥലങ്ങളിലായി വനംവകുപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലിയെ കണ്ടതായി പറഞ്ഞ കോഴിഫാമിനു സമീപത്തുനിന്ന് മാറി പ്രവർത്തിക്കുന്ന മറ്റൊരു ഫാമിനു സമീപത്തേക്കാണ് ക്യാമറകൾ മാറ്റിയത്.

പുലിയുടേതെന്ന് നാട്ടുകാർ സംശയിച്ച കാൽപ്പാടുകൾ രണ്ടുവട്ടം കണ്ട ബലിക്കടവിനോടു ചേർന്ന റബ്ബർ തോട്ടത്തിനടുത്തെ ഇളകിയ മണ്ണിൽ പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കാമറാദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു പുലിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നതൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാമറകൾ മാറ്റിസ്ഥാപിച്ചത്.

Tags:    
News Summary - Tiger in Thavakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.