മാനന്തവാടി: കോവിഡ് രോഗമില്ലാത്ത യുവതിയെയും കുഞ്ഞിനെയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലാക്കിയതായി പരാതി. വാളാട് ക്ലസ്റ്ററിലെ യുവതിയെയും നാലുമാസം പ്രായമുള്ള കുഞ്ഞിനെയും 11 ദിവസമാണ് നല്ലൂർനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലാക്കിയത്.
കഴിഞ്ഞ ജൂലൈ 28ന് നടത്തിയ ഇവരുടെ ആൻറിജൻ പരിശോധന നെഗറ്റിവായിരുന്നു. എന്നാൽ, ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിക്കും കുഞ്ഞിനും ആഗസ്റ്റ് മൂന്നിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ഫലം പോസിറ്റിവാണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് അറിയിക്കുകയും രണ്ടുദിവസത്തിനുശേഷം നല്ലൂർനാട് കോവിഡ് സെൻററിലേക്ക് മാറ്റുകയും ചെയ്തു.
11 ദിവസത്തെ ചികിത്സക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ഇവർക്ക് 24ന് പരിശോധന ഫലം നെഗറ്റിവ് ആയിരുന്നുവെന്നും കോവിഡ് ഇല്ലായിരുന്നുവെന്നും ആരോഗ്യ വകുപ്പിൽനിന്ന് എസ്.എം.എസ് വഴി അറിയിപ്പു വന്നു. ആരോഗ്യ വകുപ്പിെൻറ വീഴ്ചക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുവതിയുടെ അടുത്ത ബന്ധു പറഞ്ഞു. എന്നാൽ, ഇവർക്ക് കോവിഡ് ഉണ്ടായിരുന്നെന്നും സാങ്കേതിക തകരാർ മൂലം തെറ്റായ എസ്.എം.എസ് വന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.