ഡോ. മുഹമ്മദ്

കന്നുകാലികളിൽ അത്യുഷ്ണം അതിജീവിക്കുന്ന ജീൻ കണ്ടെത്തി

വൈത്തിരി (വയനാട്​): കാലാവസ്ഥ വ്യതിയാന ഭീഷണിക്കിടയിൽ ആ​ശാവഹമായ കണ്ടുപിടുത്തവുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പ്രഫസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എ.ടി.പി വൺ എവൺ' എന്ന മാർക്കർ ജീൻ ആണ് ഗവേഷണത്തിലൂടെ സംഘം കണ്ടെത്തിയത്. യു.കെയിലെയും ആസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘത്തി​െൻറ തലവനും പൂക്കോട് വെറ്ററിനറി കോളജ്​ ജനിതക ശാസ്ത്രവിഭാഗം അസി. ​പ്രഫസറുമായ ഡോ. മുഹമ്മദ് ഇളയടത്ത് മീത്തലി​െൻറ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് മാർക്കർ ജീൻ കണ്ടെത്തിയത്. കന്നുകാലികളിൽ കാലാവസ്ഥാവ്യതിയാനത്തി​െൻറ ആഘാതം കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഈ കണ്ടുപിടിത്തം സഹായമാകും.

'ഉയർന്നചൂടും ഈർപ്പവും മൃഗങ്ങൾക്ക് സമ്മർദമുണ്ടാക്കുന്നു. ചൂട് കാരണമുള്ള സമ്മർദം കന്നുകാലികളുടെ വളർച്ച, പ്രത്യുൽപാദന ക്ഷമത എന്നിവയെ ബാധിക്കും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മികച്ച ഇനങ്ങളെ തിരിച്ചറിയുന്നതിനുള്ള സുപ്രധാന വഴിത്തിരിവാണ് കണ്ടുപിടിത്തം​' -ഡോ. മുഹമ്മദ് പറഞ്ഞു. വെച്ചുർ പശുക്കളുടെയും സങ്കരയിനം കന്നുകാലികളുടെയും ചൂട് സഹിഷ്ണുത താരതമ്യം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.

കാലാവസ്ഥക്ക്​ അനുയോജ്യമായ മൃഗങ്ങളെ പ്രജനനത്തിനായി കണ്ടെത്തുകയാണ്​ ഗവേഷകരുടെ ലക്ഷ്യം. കന്നുകാലി ഉൽ‌പാദനത്തിനുള്ള വൈവിധ്യമാർന്ന ഗവേഷണങ്ങളും കാർഷിക സൗകര്യങ്ങളും ബന്ധിപ്പിക്കുന്നതിന് ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം ഇവരുടെ ഗവേഷണത്തി​െൻറ ഭാഗമായി നിലവിൽവന്നു.യു.കെയിലെ ഹാർപ്പർ ആഡംസ് സർവകലാശാല ഡെപ്യൂട്ടി വൈസ് ചാൻസലർ മൈക്കിൾ ലീയും ഡോ. മുഹമ്മദിനൊപ്പം ഗവേഷണത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. ഗവേഷണഫലം സ്വിറ്റ്​സർലൻഡിൽ​നിന്നുള്ള 'ദി അനിമൽസ്' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - The gene that survives heat in cattles is found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.