ആലപ്പുഴ: കോർപറേറ്റുകൾ സന്തോഷത്തെ ഒരു ഉൽപ്പന്നമായി മാറ്റി 'ഹാപ്പിനസ്' എന്ന നിലയിൽ വിറ്റ് കാശ് വാങ്ങുേമ്പാൾ 'മാധ്യമം' ഒരു പ്രതിഫലവും വാങ്ങാതെ സമർപ്പിക്കുന്ന അക്ഷരവീടുകളിൽ കേരളത്തിന് അഭിമാനകരമായ സന്തോഷപദ്ധതിയാണെന്ന് മന്ത്രി ജി. സുധാകരൻ. തോട്ടപ്പള്ളിയിൽ മാധ്യമവും താരസംഘടനയായ അമ്മയും, യുനിമണി, എൻ.എം.സി ഗ്രൂപ്, ഹാബിറ്റാറ്റ് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിൽ ശിൽപി സന്തോഷ് തോട്ടപ്പള്ളിക്കായി നിർമിച്ച 'ഛ' അക്ഷരവീട് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. കണ്ടാലുടൻ എല്ലാവരും ചോദിക്കുന്നത് ഹാപ്പിയാണോയെന്നാണ്. അത് ഒരു അന്തർദേശീയ പദമായി മാറി. പണം വാങ്ങിയാൽ യാഥാർഥ ഹാപ്പിനസ് ഉണ്ടാകില്ല. അവിടെ ലാഭനഷ്ടം മാത്രമേയുള്ളൂ.
സമ്പത്ത് കാര്യങ്ങൾ തീരുമാനിച്ചാൽ പകയും പ്രതികാരവും അസൂയയും പുച്ഛവുമാണ്. പണം അധ്വാനിച്ച് ന്യായമായി ചെലവഴിക്കുന്നവർക്ക് പ്രശ്നമില്ല. പണംശേഖരിച്ച് മറ്റുള്ളവരുെട കൊടുക്കാതെ ചൂഷണം ചെയ്ത് ഹാപ്പിനസ് ഇല്ലാതെ സ്വയം ഹാപ്പിനസ് ഉണ്ടാക്കുകയാണ്. ഹാപ്പിനസ് രാഷ്ട്രാന്തര വ്യവസമായി മാറിയിക്കുകയാണ്. മാധ്യമം അക്ഷരവീടുകളുടെ എണ്ണത്തിലല്ല, അതിന് പിന്നിലെ സാംസ്കാരിക കാഴ്ചപ്പാടാണ് തന്നെ കൂടുതൽ ആകർഷിച്ചത്. മലയാള അക്ഷരങ്ങളുടെ പേരിലാണ് ഓരോവീടുകളും നിർമിച്ചത്. മലയാളികൾ ഭാഷാസ്നേഹികെളന്ന് വെറുതെ പറയുകയാണ്. സമയം കിട്ടിയാൽ ഇംഗ്ലീഷ് പറയുകള്ളൂ. അക്കാദമിക സമൂഹത്തിെൻറ ജാഢയുടെ ഭാഗമാണത്. മലയാള ഭാഷയെ മാധ്യമം'നന്നായി ഓർത്തു. ആ ഭാഷയുള്ളതിനാണ് ഒരുപത്രം തുടങ്ങാനായത്. മലയാളം അസാധാരണശേഷിയുള്ള ഭാഷയാണ്. ഇത് ഞാൻ കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
ഒരുദിവസം രണ്ടക്ഷരം വീതം ഒാലയിൽ എഴുതിയാണ് പഠിച്ചിരുന്നത്. കോളജിൽ പോയപ്പോൾ മഖ്യവിഷയം ഇംഗ്ലീഷ് സാഹിത്യം എടുത്തപ്പോഴാണ് മലയാളത്തെ കുടുതൽ മനസ്സിലാക്കിയത്. ഇംഗ്ലീഷ് പഠിച്ച പലർക്കും മലയാളത്തോട് പുച്ഛമാണ്. പ്രഫസർ മുണ്ടശ്ശേരിയും എം.പി പോളും സുകുമാർ അഴീക്കോടും സാനുമാഷും അടക്കമുള്ള നിരൂപകർ ഇംഗ്ലീഷ് ഭാഷയാണ് പഠിച്ചത്. അതുകൊണ്ട് അവർക്ക് മലയാളഭാഷയെ നന്നായി മനസ്സിലാക്കാനായി. 'മാധ്യമ'ത്തിെൻറ റിപ്പോർട്ടുകളും ലേഖനങ്ങളും വളരെ നിലവാരമുള്ളതാണ്. ഒരിക്കലും ഭാഷയെ അപമാനിക്കുന്നില്ല. പല പത്രങ്ങളും ഭാഷയെ ആക്ഷേപിക്കുകയാണ്. മറ്റുള്ളവരെ ആക്ഷേപിക്കാൻ വേണ്ടി അനാവശ്യമായ ഭാഷകളാണ് ഉപയോഗിക്കുന്നത്.
മലയാളസംസ്കാരത്തിെൻറ നിലവാരം വിട്ട് ഒരു ലേഖനവും ഞാൻ മാധ്യമത്തിൽ കണ്ടിട്ടില്ല.മലയാളത്തിൽ ഏറ്റവും ഒടുവിൽ തുടങ്ങിയ മാധ്യമം തുടക്കംമുതൽ വായിക്കുന്ന പത്രമാണ്. തളരാതെ മുന്നോട്ടുപോകുന്നത് അദ്ഭുതമാണ്. ചിലതിനോട് വിമർശനമുണ്ടെങ്കിലും മാധ്യമത്തിൽ ആശയപരമായ കാര്യങ്ങളാണ് ഏറെയുള്ളത്. ഭാഷയുമായി ബന്ധപ്പെടുത്തി വീട് സമർപ്പിക്കുന്നത് ആരും സങ്കൽപിക്കാത്ത കാര്യമാണ്. ഒരുഎഴുത്തുകാർക്ക്പോലും ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെക്കാനായില്ല. ഇക്കാത്തിൽ സവിശേഷത പുലർത്തുന്ന മാധ്യമം അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.