പാലക്കാട്: മദ്റസ അധ്യാപകർക്കുള്ള വായ്പ പദ്ധതിയുടെ നിർവഹണം ഒമ്പതു മാസത്തോളം ത ാമസിപ്പിച്ച സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ, ഇതിനായി സർക്കാർ അനുവദി ച്ച 20 കോടിയോളം രൂപ ബാങ്കുകളിൽ ചട്ടവിരുദ്ധമായി സ്ഥിരനിക്ഷേപം നടത്തി. സംസ്ഥാന മദ്റ സ ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള അധ്യാപകർക്ക് ഭവനനിർമാണത്തിനും മറ്റാവശ്യങ്ങൾക്കുമായി രണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുന്ന പദ്ധതിയാണ് അകാരണമായി വെച്ചുതാമസിപ്പിച്ചത്.
പദ്ധതിയുടെ നിർവഹണ ഏജൻസി ന്യൂനപക്ഷ, ധനകാര്യ വികസന കോർപറേഷനാണ്. മാർഗരേഖ പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിക്കേണ്ടത് 2019 ഏപ്രിലിലായിരുന്നു. മദ്റസ ക്ഷേമനിധി ബോർഡ് അംഗത്വത്തിൽ തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ തുടരുന്നവർക്കാണ് പലിശരഹിത വായ്പക്ക് അർഹത. അഞ്ച് വർഷമാണ് തിരിച്ചടവ് കാലയളവ്. പദ്ധതിക്ക് അനുവദിച്ച തുക ഇൗ ആവശ്യത്തിനുപയോഗിക്കാതെ, കോർപറേഷൻ അധികൃതർ പഞ്ചാബ് നാഷനൽ ബാങ്കിൽ 10.10 കോടി രൂപയും ഫെഡറൽ ബാങ്കിൽ ഒമ്പത് കോടി രൂപയും സ്ഥിരനിക്ഷേപം നടത്തുകയായിരുന്നു. ഇതിൽനിന്ന് ലഭിക്കുന്ന പലിശ കോർപറേഷന് ഇഷ്ടാനുസരണം ഉപയോഗിക്കാം. പലിശ ഉപയോഗിച്ച് കോർപറേഷനിൽ ധൂർത്ത് അരങ്ങേറുകയാണെന്ന് ആരോപണമുണ്ട്.
നിലവിൽ വിലയേറിയ ഒരു കാർ ഉണ്ടായിരിക്കെ 20 ലക്ഷം രൂപക്ക് മുകളിൽ വില വരുന്ന പുതിയ കാർ വാങ്ങാനും ഓഫിസ് നവീകരണത്തിന് 20 ലക്ഷം രൂപ ചെലവഴിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾക്കും കോർപറേഷനുകൾക്കും മറ്റും വിവിധ സ്കീമുകളുടെ നിർവഹണത്തിന് സർക്കാർ അനുവദിക്കുന്ന തുക അതാത് സാമ്പത്തിക വർഷം പൂർണമായും ചെലവഴിച്ചില്ലെങ്കിൽ ട്രഷറിയിൽ സ്ഥിരനിക്ഷേപം നടത്തണമെന്ന് ധനകാര്യവകുപ്പിെൻറ ഉത്തരവുണ്ട്. ബാങ്കുകളിൽ ഒരിക്കലും സ്ഥിരം നിക്ഷേപം നടത്തരുത്. ഇത് ലംഘിച്ചാണ് സ്വകാര്യ ബാങ്കിലടക്കം അധികൃതർ തുക നിക്ഷേപിച്ചത്. അതേസമയം, കൂടുതൽ പലിശ ലഭിക്കുമെന്നതുകൊണ്ടാണ് ഫെഡറൽ ബാങ്കിൽ തുക നിക്ഷേപിച്ചതെന്ന് കോർപറേഷൻ എം.ഡി ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിക്ക് 2020 മാർച്ച് വരെ സമയപരിധിയുണ്ടെന്നും വിജ്ഞാപനമിറക്കാൻ നടപടി സ്വീകരിച്ചതായും എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.