നാദാപുരം: പാമ്പാടി നെഹ്റു കോളജ് എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പ്രതിചേർക്കപ്പെട്ട കോളജ് ചെയർമാൻ പി. കൃഷ്ണദാസിെൻറ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് മാതാവിെൻറ പരാതി. ജഡ്ജി എബ്രഹാം മാത്യുവിനെതിരെയാണ് മാതാവ് മഹിജ പരാതി അയച്ചത്.
മഹിജയുടെ പരാതിയിൽ പറയുന്നതിങ്ങനെ: ജഡ്ജി എബ്രഹാമിന് നെഹ്റു കോളജ് അധികൃതരുമായി അടുത്ത ബന്ധമുള്ളതായി സൂചന നൽകുന്ന ആറു ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി എനിക്ക് ലഭിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന എനിക്ക് വ്യകതിപരമായി വിശ്വാസം നഷ്ടപ്പെടാനും എെൻറ മകന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടാക്കാനും ഇതിടയാക്കി. അതിനാൽ എനിക്ക് നീതി ലഭിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും ബഹുമാനപ്പെട്ട എബ്രഹാം മാത്യു അദ്ദേഹത്തിന് നെഹ്റു കോളജ് അധികൃതരുമായുള്ള ബന്ധം സംശുദ്ധമാണെന്ന് എന്നെ ബോധ്യപ്പെടുത്തി തരണം.
നെഹ്റു കോളജ് അധികൃതരുമായി ഒന്നിച്ചുനിൽക്കുന്ന ജഡ്ജിയുടെ നാല് ഫോട്ടോ അടക്കം ഉൾപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസിന് പരാതി അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.