ഇ.​പി. ജ​യ​രാ​ജ​ൻ

ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച; എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ സന്നദ്ധതയറിയിച്ച് ഇ.പി

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഇ.പി-ബി.ജെ.പി ബന്ധം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് ഇ.പി പാർട്ടിയെ രാജിസന്നദ്ധതയറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇ.പി ജയരാജൻ പ​ങ്കെടുക്കില്ല.

കണ്ണൂരിൽ ചില പരിപാടികളുള്ളതിനാലാണ് സംസ്ഥാന സമിതി യോഗത്തിൽ പ​ങ്കെടുക്കാത്തതെന്നും ഇ.പി ജയരാജൻ പറഞ്ഞു. എന്നാൽ, രാജി വാർത്തകളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. എല്ലാം നടക്കട്ടെയെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇ.പിയുടെ പ്രതികരണം.

ഇ.പി. ജയരാജന്‍ ബി.ജെ.പിയിൽ ചേരുന്നതിന് വേണ്ടി പാർട്ടിയുടെ മുതിർന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രനാണ് ആദ്യം ആരോപിച്ചതള. ഇതിന് പിന്നാലെ ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാൾ നന്ദകുമാർ പറഞ്ഞു. പിന്നാലെ ഇക്കാര്യത്തിൽ ജയരാജൻ വിശദീകരണം നൽകിയിരുന്നു.

പ്രകാശ് ജാവ്ദേക്കറെ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല തന്റെ രാഷ്ട്രീയമെന്നും ഇ.പി അന്ന് പറയുകയും ചെയ്തു.

Tags:    
News Summary - Meeting with Javadekar; EP offered to resign as LDF convenor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.