ഓയൂർ: ബൈക്കിലെത്തിയവർ കുടമ്പുളി കച്ചവടക്കാരെൻറ 10,500 രൂപ തട്ടിയെടുത്തു. അഞ്ചൽ ഭാരതീപുരം ഖാദിരിയ മൻസിലിൽ ഉമറുൽ ഫാറൂഖിെൻറ പണമാണ് കവർന്നത്. കുടമ്പുളി കച്ചവടക്കാരനായ യുവാവ് കഴിഞ്ഞ ദിവസം വെളിയം, പൂയപ്പള്ളി ഭാഗത്ത് പുളിക്കച്ചവടം നടത്തി മടങ്ങിപോകുംവഴി വെളിയം മാവിള വിപണി - അമ്പലംകുന്ന് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുെവച്ച് പണം എണ്ണി തിട്ടപ്പെടുത്തി സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച രണ്ട് യുവാക്കൾ ഓടനാവട്ടത്തേക്കുള്ള വഴി ചോദിച്ചു.
ദിശ ചൂണ്ടിക്കാട്ടുന്നതിനിടെ ബൈക്കിെൻറ പിന്നിലിരുന്നയാൾ ഉമറുൽ ഫാറൂഖിെൻറ ൈകയിൽ നിന്ന് പണം തട്ടിയെടുത്ത് അതിവേഗത്തിൽ ബൈക്ക് അമ്പലംകുന്ന് ഭാഗത്തേക്ക് ഓടിച്ച് പോകുകയായിരുന്നു. ഉമർ സ്കൂട്ടറിൽ സംഘത്തെ ഒരു കിലോമീറ്ററോളം പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
പിടിച്ചുപറി സംഘം സഞ്ചരിച്ച ബൈക്കിെൻറ പിൻവശത്തെ നമ്പർ പ്ലേറ്റ് വെള്ളപൂശിയിരുന്നതിനാൽ തിരിച്ചറിയാനായില്ല. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.