കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദന്‍റെ ഔദ്യോഗികകാർ കണ്ണൂരിൽ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 10ഓടെ ദേശീയപാതയിൽ കണ്ണൂർ തളാപ്പ് ചെട്ടിപ്പീടികക്കടുത്തായിരുന്നു അപകടം. മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മന്ത്രി ഉടൻ മറ്റൊരു വാഹനത്തിൽ ഗെസ്റ്റ് ഹൗസിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.