സ്കൂൾ പരിസരത്തെ സംഘർഷം തടയാൻ കർശന നടപടികൾ സ്കൂൾ അധികൃതർ കൈക്കൊള്ളണമെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അപൂർവ്വം ചില സ്കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കർശനമായി പരിശോധിച്ച് നടപടി എടുക്കണം. സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണം.

കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരിലും സ്കൂൾ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആവശ്യമെങ്കിൽ സ്കൂൾ നിൽക്കുന്ന സ്റ്റേഷൻ പരിധിയിലെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്കൂൾ അധികൃതർ നടപടി കൈക്കൊള്ളണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

Tags:    
News Summary - Minister Sivankutty said school authorities should take strict actions to prevent conflict in the school premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.