പത്തനംതിട്ട: പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും പിന്നീട് ആവശ്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സമരക്കാരുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. വിദ്യാർഥികളുടെ ജോലി ഭാരം കുറക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകും. കോടതി വിധിവരും വരെ പി.ജി പ്രവേശനം നീളുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം ചെയ്യുന്ന പി.ജി ഡോക്ടർമാരോട് ആരോഗ്യമന്ത്രി വീണ ജോർജ്. ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഹരിച്ചതാണ്. അവരുടെ ആശങ്ക കണക്കിലെടുത്താണ് ഫാക്കൽറ്റികളെയും അധ്യാപകരായ മുതിർന്ന ഡോക്ടർമാരെയും ഡ്യൂട്ടിയിൽ ഉൾെപ്പടുത്തി ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയത്.
ചികിത്സ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. സാധാരണക്കാരായ ആളുകളാണ് സർക്കാർ ആശുപത്രികളിലേക്കെത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.