സ​മ​സ്ത ജി​ല്ല പ​ണ്ഡി​ത പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ പ്ര​സി​ഡ​ന്റ് ഇ. ​സു​ലൈ​മാ​ന്‍ മു​സ്‍ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത് അ​തീ​വ​ ഭ​യ​ത്തോ​ടെ -സ​മ​സ്ത

പൊ​ന്മ​ള അ​ബ്ദു​ൽ ഖാ​ദി​ർ

മു​സ്‌​ലി​യാ​ർ (പ്ര​സി.),

പൊ​ന്മ​ള മൊ​യ്തീ​ൻ​കു​ട്ടി

ബാ​ഖ​വി (ജ​ന.​സെ​ക്ര.)കോ​ട്ട​ക്ക​ൽ: ബാ​ബ​രി മ​സ്ജി​ദി​നു​ശേ​ഷം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ഫാ​ഷി​സ്റ്റ് നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തെ അ​തി​വേ​ഗം സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജി​ല്ല പ​ണ്ഡി​ത പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‍ലി​ംക​ൾ ഉ​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​തീ​വ​ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ത​ക​ർ​ക്ക​പ്പെ​ടു​ക​യും ജീ​വ​ന് ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്യു​ന്നു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​ഭം​ഗു​രം ലം​ഘി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും സ​മ്മേ​ള​നം വി​ല​യി​രു​ത്തി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ പ്ര​സി​ഡ​ന്റ് ഇ. ​സു​ലൈ​മാ​ന്‍ മു​സ്‍ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​ന്മ​ള അ​ബ്ദു​ൽ ഖാ​ദി​ർ മു​സ്‌​ലി​യാ​ർ (പ്ര​സി.), പൊ​ന്മ​ള മൊ​യ്തീ​ൻ​കു​ട്ടിബാ​ഖ​വി (ജ​ന.​സെ​ക്ര.)

സ​മ​സ്ത​യു​ടേ​ത് ആ​ദ​ര്‍ശ​ത്തി​ലൂ​ന്നി​യ പ്ര​ബോ​ധ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​ഥാ​ർ​ഥ ഇ​സ്‍ലാ​മി​ക വി​ശ്വാ​സ​ത്തി​നെ​തി​രാ​യും ആ​ശ​യ​വ്യ​തി​യാ​ന​ത്തി​നെ​തി​രെ​യും പൂ​ര്‍വി​ക​രെ ത​ള്ളു​ന്ന പു​ത്ത​നാ​ശ​യ​ങ്ങ​ള്‍ക്കെ​തി​രെ​യും പ​ണ്ഡി​ത​ർ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​മാ​ട് ബി.​എ​ന്‍.​കെ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ സെ​ക്ര​ട്ട​റി പൊ​ന്മ​ള അ​ബ്ദു​ല്‍ഖാ​ദ​ര്‍ മു​സ്‍ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി ‘നേ​തൃ​ത്വ​ത്തി​ന്റെ ബാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പൊ​ൻ​മ​ള മൊ​യ്തീ​ൻ​കു​ട്ടി ബാ​ഖ​വി, വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, എ​ള​ങ്കൂ​ർ മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ഒ.​കെ. അ​ബ്ദു​റ​ശീ​ദ് മു​സ്‍ലി​യാ​ർ, ചെ​റു​ശ്ശോ​ല അ​ബ്ദു​ൽ ജ​ലീ​ൽ സ​ഖാ​ഫി, കെ.​പി. മി​ഖ്ദാ​ദ് ബാ​ഖ​വി ചു​ങ്ക​ത്ത​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ർ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി.​ടി. മ​ഹ്മൂ​ദ് ഫൈ​സി സ്വാ​ഗ​ത​വും ഇ​ബ്രാ​ഹിം ബാ​ഖ​വി മേ​ൽ​മു​റി ന​ന്ദി​യും പ​റ​ഞ്ഞു.ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ: പൊ​ന്മ​ള അ​ബ്ദു​ൽ ഖാ​ദി​ർ മു​സ്‌​ലി​യാ​ർ (പ്ര​സി.), പൊ​ന്മ​ള മൊ​യ്തീ​ൻ​കു​ട്ടി ബാ​ഖ​വി (ജ​ന.​സെ​ക്ര.), തെ​ന്ന​ല അ​ബൂ​ഹ​നീ​ഫ​ൽ ഫൈ​സി (ട്ര​ഷ.)

Tags:    
News Summary - Minorities Live in Extreme Fear - samasta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.