തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുേമ്പ സി.പി.എം ആരംഭിച്ച സോഷ്യൽ എൻജിനീയറിങ്ങിൻെറ തുടർച്ചയാണ് ന്യൂനപക്ഷ േക്ഷമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയും. വിവിധ സമുദായങ്ങളിലെ വോട്ടു ബാങ്കുകളെ കോർത്തിണക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്ത സാമൂഹിക എൻജിനീയറിങ് നടപടിയുടെ അടുത്ത പടിയായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിൻെറ നിയന്ത്രണം സി.പി.എം നേരിട്ട് ഏറ്റെടുത്തതും.
തെക്കൻ കേരളത്തിലും മലബാറിലും മുസ്ലിം സമുദായത്തിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗത്തിലും നിന്ന് ഇടതുപക്ഷത്തിന് ലഭിച്ച സ്വീകാര്യതയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കാനുള്ള സി.പി.എം തീരുമാനത്തിന് പിന്നിൽ. നേരത്തേ ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഉയർന്ന ആവശ്യങ്ങൾകൂടി പരിഗണിച്ചാണ് വകുപ്പ് വിഭജന സമയത്ത് ഇൗ നിർദേശം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി ചുമതല വഹിക്കുന്നതോടെ പരാതികൾ ഇല്ലാതാകുമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
മുസ്ലിംലീഗിന് അപ്പുറമുള്ള വിവിധ മുസ്ലിം വിഭാഗങ്ങളെയും വ്യക്തികളെയും ഇടതുപക്ഷത്തേക്ക് കൂടുതൽ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. സംഘ്പരിവാർ പ്രേരണയിൽ ചില ക്രൈസ്തവ കേന്ദ്രങ്ങളുടെ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലിം കുത്തകയെന്ന പ്രചാരണത്തെ പ്രതിരോധിക്കാനും ഇതുവഴി കഴിഞ്ഞെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സമുദായ സംഘടനാ നേതൃത്വങ്ങളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ വിവിധ വിഭാഗങ്ങളെ സ്വാധീനിക്കുന്ന ഭരണനടപടി നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സർക്കാർ. എൻ.എസ്.എസ് നേതൃത്വത്തിന് പിന്നിൽ യു.ഡി.എഫ് അണിനിരന്നപ്പോൾ ദേവസ്വം ബോർഡിലും സർക്കാർ സർവിസിലും മുന്നാക്ക വിഭാഗ സംവരണത്തിനൊപ്പം നാടാർ സംവരണവും നടപ്പാക്കിയാണ് സി.പി.എം നേരിട്ടത്. ഒപ്പം ദേവസ്വം ബോർഡിൽ ദലിത്, പിന്നാക്ക വിഭാഗക്കാരെ പൂജാരിമാരായി നിയമിക്കുകയും ചെയ്തു.
കൂടാതെ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി വികസന ചർച്ച നടത്തിയും നിശ്ശബ്ദമായി പിണറായി വിജയൻ ചുക്കാൻപിടിച്ചു. വോെട്ടടുപ്പ് ദിവസത്തെ ജി. സുകുമാരൻ നായരുടെ പ്രസ്താവനക്ക് മുഖ്യമന്ത്രിതന്നെ മറുപടി നൽകി. തെരഞ്ഞെടുപ്പ് ഫലം വന്നേപ്പാൾ ഇൗ തന്ത്രത്തിൻെറ വിജയം തെക്കുമുതൽ വടക്കുവരെ പ്രകടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.