ജയിലില്‍ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസ്

കൊച്ചി: കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസെടുത്തു. സഹതടവുകാരായ സനല്‍, വിപിൻ ലാല്‍, വിഷ്ണു, മഹേഷ്, ജിന്‍സൻ, സനിൽ കുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സഹതടവുകാരനും പീച്ചി സ്വദേശിയുമായ ജിന്‍സൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വിവരം പൊലീസ് അറിയുന്നത്. സിനിമ നടൻ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ഈ മൊബൈൽ ഫോൺ ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 

ജയിലിൽ നിന്ന് പൾസർ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഫോണ്‍ ജയിലിലെത്തിച്ച വിഷ്ണുവിനെതിരെ കേസ് എടുത്തിട്ടില്ല. 


 

Tags:    
News Summary - mobile phone use in jail: case charge against to actress attack case prime accused pulsar suni and jailmates kerala news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.