കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നിലവിലെ അന്വേഷണം മതിയെന്ന് സംസ്ഥാന സർക്കാർ. സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ. പൊലീസ് അന്വേഷണം മതിയാവുമോയെന്ന് വീണ്ടും ആശങ്കയറിയിച്ച് ഹൈകോടതിയും. തുടർന്ന് അന്വേഷണകാര്യത്തിൽ കേന്ദ്രസർക്കാറിെൻറ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി മാറ്റി. ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
മോൻസണുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകിയതിെൻറ പേരിൽ മോൻസണിെൻറയും പൊലീസിെൻറയും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ (ഇ.ഡി) കക്ഷി ചേർക്കണമെന്ന ഹരജിക്കാരെൻറ അപേക്ഷ കോടതി അനുവദിച്ചു.
പ്രതിയായ മോൻസൺ ഇന്ത്യൻ പൗരനായതിനാൽ പൊലീസ് അന്വേഷണം മതിയാകുമെന്നായിരുന്നു സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇ.ഡിയുടെ അന്വേഷണ പരിധിയെക്കുറിച്ച് കോടതി ആരാഞ്ഞപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമായി വരുമെന്ന് ഇ.ഡിയാണ് കോടതിയോട് പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തും മോൻസണിന് ഇടപാടുകളുള്ളത് ചൂണ്ടിക്കാട്ടിയ കോടതി ഈ അഭിപ്രായത്തിൽ കേന്ദ്രത്തോട് നിലപാട് തേടുകയായിരുന്നു.
ഡി.ജി.പിയും എ.ഡി.ജി.പിയും ഐ.ജിയുമൊക്കെയായി േമാൻസൺ ബന്ധം പുലർത്തിയത് ആശങ്കയോടെ മാത്രമേ കാണാനാകൂവെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. രഹസ്യാന്വേഷണത്തിന് നിർദേശിച്ച പൊലീസുതന്നെയാണ് മോൻസണിന് സുരക്ഷ ഏർപ്പെടുത്തിയതെന്നത് വിചിത്രമാണ്. ഇ.ഡി അന്വേഷിച്ചാലും സാമ്പത്തിക കാര്യങ്ങൾ മാത്രമേ അതിെൻറ പരിധിയിൽ വരൂ. ഇറ്റലിയിൽ താമസിക്കുന്ന വനിത ഉൾപ്പെട്ട കേസാണിത്. പൊലീസ് അന്വേഷണം ഇക്കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.