'വെൽഫെയർ പാർട്ടിയെക്കുറിച്ച് മിണ്ടരുത്' മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈകോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ ക്ഷോഭം.

ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മു​ല്ല​പ്പ​ള്ളി ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്നായിരുന്നു ചോദ്യം.

'പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ?' - മുല്ലപ്പള്ളി പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു.

ലൈ​ഫ് മി​ഷ​ൻ കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ അ​ശു​ദ്ധ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എൻ.സി.പി വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത് എന്നായിരുന്നു മറുപടി. പി.സി ജോര്‍ജ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.