പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ എതിർത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല.അതേസമയം, ധനവകുപ്പിന് ലഭിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവും പറഞ്ഞു.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമർശനം ഉയർന്നിരുന്നു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​തി​ൽ എതിർപ്പ് ശക്തമായിരുന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന​ക്കെ​തി​രെ രം​ഗ​ത്തു​വന്നിരുന്നു.

Tags:    
News Summary - MV Govindan on pension age issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.