പിണറായി സൂര്യനെ പോലെ, അടുത്തു പോയാൽ കരിഞ്ഞു പോകും; മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്നും അടുക്കാനാവില്ലെന്നും കരിഞ്ഞുപോകുമെന്നും സി.​പി.​എം സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി എം.വി. ഗോവിന്ദൻ. എ.കെ.ജി സെന്‍ററിൽ വാർത്തസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. ‘‘നിയമസഭ തെരഞ്ഞെടുപ്പിന് ഏല്ലാ ഏജൻസികളും കൂടി കുത്തിക്കലക്കിയിട്ടും മുഖ്യമന്ത്രിയിലേക്കെത്താൻ ഒരു വഴിയുമുണ്ടായില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്‍റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹത്തിലേക്ക് എത്താനാകാത്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും എത്താൻ കഴിയാത്ത ദൂരത്താണ്. സൂര്യനെപ്പോലെ. അതാണ് കാര്യം; കരിഞ്ഞുപോകും. അടുക്കാൻ പറ്റില്ല.’’ - എം.വി. ഗോവിന്ദൻ പറഞ്ഞു.

കേ​ര​ള​ത്തി​ൽ ജാ​തി സ​ർ​വേ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ജാ​തി സ​ർ​വേ അ​ല്ല, ജാ​തി സെ​ൻ​സ​സാ​ണ്​ ന​ട​ക്കേ​ണ്ട​ത്. ജാ​തി സ​ർ​വേ ബി​ഹാ​റി​ൽ ഇ​പ്പോ​ൾ ന​ട​ന്ന​തു​പോ​ലു​ള്ള ഒ​ന്നാ​ണ്. അ​തു​കൊ​ണ്ട്​ സം​വ​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല. സ​​മ​ഗ്ര​മാ​യി ഇ​ന്ത്യ​യി​ൽ ആ​കെ ബാ​ധ​ക​മാ​യു​ള്ള സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ർ​വേ​യാ​ണ്​ വേ​ണ്ട​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ജാ​തി സ​ർ​വേ​യും ന​ട​ത്ത​ണം. സെ​ൻ​സ​സ്​ ന​ട​ത്തേ​ണ്ട​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​സ​ർ​ക്കാ​റി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു​മാ​ണ്​. സ്വ​ർ​ണ​ക്ക​ട​ത്ത്​ ന​ട​ന്ന​ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്. ന​യ​ത​ന്ത്ര ബാ​ഗി​ലാ​ണ്​ വ​ന്ന​ത്. അ​തൊ​ക്കെ കേ​ന്ദ്ര​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ ഇ​നി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ട്ടെ. ഞ​ങ്ങ​ൾ​ക്ക്​ ഭ​യ​മി​ല്ല. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത സ്ഥ​ല​ത്ത്​ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്​ ബി.​ജെ.​പി​യു​ടെ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു​ള്ള നി​ല​പാ​ട്​ കോ​ൺ​ഗ്ര​സ്​ സ്വീ​ക​രി​ക്ക​ണം. പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ സി.​പി.​എം പ​​ങ്കെ​ടു​ക്കി​ല്ല.

എ​ന്നാ​ൽ, പ​​ങ്കെ​ടു​ക്കി​​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഉ​റ​പ്പി​ച്ച്​ പ​റ​ഞ്ഞി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ ഹി​മാ​ച​ൽ പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. അ​ത്​ അ​വ​രു​ടെ മൃ​ദു​ഹി​ന്ദു​ത്വ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ്. കോ​ൺ​ഗ്ര​സ്​ രാ​മ​ക്ഷേ​ത്ര ച​ട​ങ്ങി​ൽ പ​​​​ങ്കെ​ടു​ക്കു​ന്ന​ത്​ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​മാ​യു​ള്ള സി.​പി.​എ​മ്മി​ന്‍റെ ബ​ന്ധ​ത്തെ ബാ​ധി​ക്കി​ല്ല. പീ​ഡ​ന​ത്തി​നി​ര​യാ​യ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തോ​ട്​ മൗ​നം പാ​ലി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ൽ വ​ന്നി​ട്ട്​ സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​ പ​റ​യേ​ണ്ട.

മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ളെ മാ​ന​ഭം​ഗം ചെ​യ്ത​പ്പോ​ൾ മി​ണ്ടാ​തി​രു​ന്ന, ബ​ൾ​ക്കീ​സ്​ ബാ​നു കൂ​ട്ട ബ​ലാ​ത്സം​ഗ ക്കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ പി​ന്തു​ണ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും ബി.​ജെ.​പി​യും കേ​ര​ള​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ തു​ട​ർ​ന്നു. 

Tags:    
News Summary - M.V. Govindan said that the minister's hands are not stained by corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.