ഗോഡ്സെയെ പ്രകീർത്തിച്ച എ​ൻ.​ഐ.​ടി പ്ര​ഫ​സ​റെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തു

കോഴിക്കോട്: ഗാ​ന്ധി ഘാ​ത​ക​ൻ ഗോ​ഡ്സെ​യെ പു​ക​ഴ്ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ക​മ​ന്റി​ട്ട എൻ.ഐ.ടി പ്ര​ഫ​സ​ർ​ ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. കുന്ദമംഗലം പൊലിസ് ഇവരുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.

സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും എ​ൻ.​ഐ.​ടി അ​ധി​കൃ​ത​ർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പ്ര​ഫ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും മേ​ധാ​വി​ക​ളെ വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി​വി​ധ രാ​ഷ്ട്രീ​യ, യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യിരുന്നു. ഇതിനിടയിലാണ് പൊലീസിന്‍റെ നടപടി.

ഒരു മണിക്കൂറിലേറെ സമയം ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു. കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസം വിശദമായ ചോദ്യം ചെയ്യലിന് കുന്ദമംഗലം സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ കലാപാഹ്വാനം അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ക​മ​ന്റ് വി​വാ​ദ​മാ​യ​ശേ​ഷം പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​ൻ സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ചയുള്ള അ​വ​ധി പിന്നീട് നീട്ടുകയായിരുന്നു.

Tags:    
News Summary - NIT professor who praised Godse was interrogated by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.