തിരുവനന്തപുരം: നവകേരള കർമപദ്ധതിക്കും ദേശീയ ജലപാത ഉൾപ്പെടെ കേരളത്തിെൻറ പ്രധാന വികസന പദ്ധതികൾക്കും കൂടുതൽ കേന്ദ്രസഹായം ലഭിക്കുന്നതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നിതി ആയോഗുമായി ചർച്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വീട് എന്നിവക്ക് ഉൗന്നൽ നൽകി നടപ്പാക്കുന്ന നവകേരള കർമപദ്ധതിക്ക് സഹായം നൽകാൻ താൽപര്യമുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. സാരസ്വത് അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് കേന്ദ്രത്തിൽനിന്ന് 700 കോടി കുടിശ്ശികയുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രദ്ധയിൽപെടുത്തി. ആരോഗ്യമേഖലയിൽ വലിയ മുതൽമുടക്ക് ആവശ്യമാണ്. ഹരിതകേരളം മിഷനിൽ ഉൾപ്പെടുത്തി കേരളത്തിലെ ജലാശയങ്ങൾ ശുദ്ധീകരിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനുമുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. ഭവനരഹിതർക്ക് അഞ്ചുലക്ഷത്തിലധികം വീടുകൾ ലൈഫ് മിഷനിൽ നിർമിക്കുകയാണ്. അടുത്ത തലമുറ പ്രശ്നങ്ങളാണ് കേരളം ഇപ്പോൾ തന്നെ കൈകാര്യം ചെയ്യുന്നത്. അത് മനസ്സിലാക്കി കേന്ദ്രം ഉദാര സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ
- കോവളം മുതൽ കാസർകോട് വരെ ദേശീയ ജലപാത. ഇതിലൂടെ റോഡുകളിൽ തിരക്ക് കുറക്കാൻ കഴിയും. അന്തരീക്ഷ മലിനീകരണവും കുറയും. നിലവിലുള്ള ജലപാതകൾ മെച്ചപ്പെടുത്തിയാണ് പുതിയ ജലപാത നിർമിക്കുന്നതെന്നും കേരളം വിശദീകരിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യം ന്യായമാണെന്നും കേന്ദ്രവുമായി ഇക്കാര്യം ചർച്ചചെയ്യുമെന്നും ഡോ. സാരസ്വത് അറിയിച്ചു.
- കേന്ദ്രത്തിെൻറ വ്യവസായ ഇടനാഴി പദ്ധതിയിൽപെടുത്തി കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി നിർമിക്കണം. ഇപ്പോൾ ചെന്നൈ--ബംഗളൂരു ഇടനാഴിയാണ് കേന്ദ്രം അംഗീകരിച്ചത്.
- കൊച്ചി റിഫൈനറിയുടെ വികസനം പൂർത്തിയാകുന്നതു കണക്കിലെടുത്ത് കൊച്ചിയിൽ പെേട്രാ കെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കണം. അതിനും കേന്ദ്രത്തിെൻറ സഹായം വേണം.
- കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി നടപ്പാക്കാൻ കേരളം തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഉപദേശത്തിെൻറ കൂടി അടിസ്ഥാനത്തിലാണ്.
- കൊച്ചിയിലടക്കം മൂന്ന് ഇലക്േട്രാണിക് ഹാർഡ്വെയർ പാർക്കുകൾ നിർമിക്കും. അതിനും കേന്ദ്രസഹായം ലഭ്യമാക്കണം.
- അടൽ ഇന്നവേഷൻ മിഷെൻറ പദ്ധതികൾ സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നതിനെ മുഖ്യമന്ത്രി എതിർത്തു. അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കല്ല, പൊതുവിദ്യാലയങ്ങൾക്കാണ് സഹായവും പിന്തുണയും നൽകേണ്ടത്. കേരളം വിദ്യാഭ്യാസരംഗത്ത് നേട്ടമുണ്ടാക്കിയത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലൂടെയാണ്. ആവശ്യമായ മാറ്റംവരുത്താൻ നിതി ആയോഗ് തയാറാവണം. മുഖ്യന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഡോ. സാരസ്വത് അറിയിച്ചു. പട്ടിണിമാറ്റാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പോഷകാഹാരക്കുറവ് കേരളത്തിലെ കുട്ടികൾ നേരിടുന്ന പ്രശ്നമാണ്. അത് പരിഹരിക്കാനുള്ള പരിപാടികൾക്കും കേന്ദ്രസഹായം വേണം.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ കേരളത്തിെൻറ ആവശ്യങ്ങൾ വിശദീകരിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. കേരളത്തിെൻറ ചുമതലയുള്ള നിതി ആയോഗ് അഡ്വൈസർ ഡോ. യോഗേശ്വരി, ഡയറക്ടർ നീരജ് സിംഗാൾ എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.