ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല -കെ.എസ്.ഇ.ബി

തൊടുപുഴ: ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി. ഈ ഡാമുകളിലെല്ലാം തന്നെ സംഭരണശേഷിയുടെ പകുതിയിലും താഴെയാണ് ജലനിരപ്പ്.

ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 34 ശതമാനമാണ് വെള്ളമുള്ളത്. ഇടമലയാർ 41 ശതമാനം, കക്കി, പമ്പ എന്നിവിടങ്ങളിൽ 35 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് ബാണാസുരസാഗർ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - no need to open iduki, idamalayar, kaki, pampa dams -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.