കൊടുമൺ: നെറ്റ്വർക്കില്ല, ഷൈനു ടീച്ചർ പരിധിക്ക് പുറത്താണ്. ഓൺലൈനിൽ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ നെറ്റ്വർക്ക് കവറേജ് ഇല്ലാത്തതിനാൽ വലിയ വിഷമത്തിലാണിപ്പോൾ ഷൈനു ടീച്ചർ. ഏഴംകുളത്തുള്ള ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അങ്ങാടിക്കൽ തെക്ക് കുത്തുകല്ലുംപാട്ട് ആർ. ഷൈനു.
വീട്ടിൽനിന്ന് അര കിലോമീറ്ററോളം പോയി റബർ തോട്ടത്തിൽ എത്തിയാൽ ചില സമയത്ത് നെറ്റ്വർക്ക് ലഭിക്കും. മിക്ക ദിവസവും റബർ തോട്ടത്തിൽ എത്തിയാണ് ക്ലാസ് എടുക്കുന്നത്. ഇഴജന്തുക്കളും മറ്റുമുള്ള സ്ഥലമായതിനാൽ പേടിയുമുണ്ട്. മഴ ആയാൽ പിന്നെ രക്ഷയില്ല. പഞ്ചായത്തിലെ മിക്ക സ്ഥലത്തും നെറ്റ്വർക്ക് തകരാറിലാണ്.
അങ്ങാടിക്കൽ തെക്ക് പാണൂർ, പൂഴൂർ, മണിമലമുക്ക്, ചക്കാലമുക്ക്, ഐക്കാട് മേഖലകളിൽ ഒന്നും നെറ്റ്വർക്ക് ഇല്ലാത്തതിനാൽ കുട്ടികൾക്ക് ക്ലാസ് നഷ്ടപ്പെടുകയാണ്. പാണൂർ മേഖലയിൽ ഒരു മൊബൈൽ കമ്പനിയുടെ പോലും നെറ്റ്വർക്കിന് റേഞ്ച് ഇല്ലാത്ത സ്ഥിതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.