കോട്ടയം: പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ എം.എൽ.എ. കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്‍റെ പ്രതികരണം.
കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയില്‍ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല താന്‍ കുട്ടനാട്ടിലേക്കില്ല. ഇനിയും പാലായില്‍ത്തന്നെ മത്സരിക്കും തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻ.സി.പിക്കില്ല. എൻ.സി.പിയിലെ വിമത യോഗം അസാധാരണമാണ്. താൻ ശശീന്ദ്രനെതിരെ പരാതി നൽകിയിട്ടില്ല. സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം സിറ്റിങ് സീറ്റായ പാലാ ഉറപ്പിക്കാനായി കാപ്പൻ മുംബൈയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് കാപ്പൻ മുംബൈക്ക് പോകുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.