കോഴിക്കോട്: നഗരത്തിെൻറ സത്യസന്ധതയുടെ തെളിവുകളിൽ ഇനി റഫീഖിെൻറ പേരുമുണ്ടാവും. യാത്രക്കാർ ഒാേട്ടായിൽ മറന്നുവെച്ച 13 പവൻ സ്വർണവും പണവും രേഖകളുമടങ്ങിയ ബാഗ് ഉടമകൾക്ക് തിരിച്ച് നൽകിയാണ് ഒാേട്ടാ ഡ്രൈവർ റഫീഖ് കോഴിക്കോടിെൻറ സത്യസന്ധത വെറും വാക്കല്ലെന്ന് തെളിയിച്ചത്.
നടക്കാവ് നാലുകൂടി പറമ്പിൽ എൻ.പി. റഫീഖിെൻറ ഒാേട്ടായിൽ ബുധനാഴ്ച രാവിലെയാണ് താമരശ്ശേരി പുത്തൻപുരയിൽ േമാഹനനും ഭാര്യ ശ്രീജയും കയറിയത്. റെയിൽവെ സ്റ്റേഷനിൽനിന്ന് പാളയത്തേക്കായിരുന്നു യാത്ര. പാളയത്ത് ഇറങ്ങി മറ്റ് ബാഗേജുകളുമായി പോവുന്നതിനിടയിൽ ആഭരണങ്ങളും പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ വാനിറ്റി ബാഗ് ഒാേട്ടായിൽ മറന്നുവെച്ചു. പിന്നീട് നഗരം മുഴുവൻ തെരഞ്ഞെങ്കിലും ഒാേട്ടാ ഡ്രൈവറെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഏറെ അന്വേഷിച്ച ശേഷം കസബ സ്റ്റേഷനിൽ പരാതി നൽകി.
വ്യാഴാഴ്ചയും നഗരത്തിൽ ഒാേട്ടാക്കായി അന്വേഷണം നടത്തി. വെള്ളിയാഴ്ച ഒാേട്ടാ ൈഡ്രവർമാരുടെ നിർദേശത്തെ തുടർന്ന് പലയിടങ്ങളിലും േഫാൺ നമ്പർ ചേർത്ത് നോട്ടീസ് ഒട്ടിച്ച് കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച ഒാട്ടം കഴിഞ്ഞ് രാത്രി വണ്ടി കഴുകുന്നതിനിടയിലാണ് റഫീഖ് സീറ്റിനടിയിൽ ബാഗ് കണ്ടത്. ദിവസം മുഴുവൻ ഒാടിയെങ്കിലും സീറ്റിനിടയിലൂടെ ബാഗ് താഴെ വീണതിനാൽ മറ്റ് യാത്രക്കാരുടെയും റഫീഖിെൻറയും കണ്ണിൽ പെട്ടില്ല.
വെള്ളിയാഴ്ച ബാഗ് പൊലീസ്സ്റ്റേഷനിൽ ഏൽപിക്കാൻ വരുേമ്പാഴാണ് നോട്ടീസ് ശ്രദ്ധയിൽ പെട്ടത്. ഉടമകളെ ഉറപ്പാക്കിയ ശേഷം കസബ എസ്.െഎ ജി. ഗോപകുമാറിെൻറയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബാഗ് ഉടമകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.