ഓണക്കിറ്റ് മഞ്ഞകാർഡുകാർക്ക്; 5.84 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞക്കാർഡുകാർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭയോഗ തീരുമാനം. 5.84 ലക്ഷം പേർക്ക് കിറ്റ് നൽകും. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.

കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളെ കുറിച്ച് ​പ്രത്യേക യോഗം തീരുമാനമെടുക്കും. കഴിഞ്ഞ വർഷം എല്ലാ കാർഡുടമകൾക്കും സർക്കാർ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകിയിരുന്നു. ഇതുവ​ഴി 425 കോടി രൂപയാണ് ചെലവ് വന്നത്.

കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികൾക്ക് കമീഷൻ ഇനത്തിൽ 45 കോടി രൂപയും സംസ്ഥാന സർക്കാർ നൽകാനുണ്ട്.

അതേസമയം, ഓണക്കിറ്റിനായി സാധനങ്ങൾ എത്തിക്കേണ്ട സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 4389 കോടിയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. ഇതോടെ ഓണവിപണിക്കുള്ള സാധനങ്ങൾ വാങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ പ്രതിസന്ധിയിലാണ് സപ്ലൈകോ.

Tags:    
News Summary - Onam kit for yellow cards; 5.87 lakh people will get the kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.