റേഷൻ കടയിൽ ഒരേസമയം അഞ്ചുപേർ മാത്രം

തി​രു​വ​ന​ന്ത​പു​രം: 87 ല​ക്ഷം റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ അ​രി വി​ത​ര​ണം ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ച്ച് 20ന് ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. 20നു ​ശേ​ഷ​മാ​കും കേ​ന്ദ്ര സ​ർ​ക്ക ാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​ധാ​ന്യ വി​ത​ര​ണം. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡുകാർക്കും ഉ​ച ്ച ക​ഴി​ഞ്ഞ് നീ​ല, വെ​ള്ള കാ​ർ​ഡുകാർക്കും 14,250 റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെയ്യും.

എ.എ.വൈ (മഞ്ഞ) പി.എച്ച്​.എച്ച്​ (പിങ്ക്) വിഭാഗം കാർഡുകൾക്ക് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തും എൻ.പി.എസ്​ (നീല) / എൻ.പി.എൻ.എസ്​ (വെള്ള) വിഭാഗം കാർഡുകൾക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയുളള സമയത്തും ആണ് റേഷൻ വിതരണം നടത്തുന്നത്.

മ​ഞ്ഞ കാ​ർ​ഡുകാർക്ക്​ 35 കി​ലോ ധാ​ന്യം തുടർന്നും ല​ഭി​ക്കും. പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് ഒ​രാ​ൾ​ക്ക് അ​ഞ്ച് കി​ലോ വീ​തം ധാ​ന്യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് കു​റ​ഞ്ഞ​ത് 15 കി​ലോ വീ​തം ല​ഭി​ക്കും. 15 കി​ലോ​യി​ൽ കൂ​ടു​ത​ൽ നി​ല​വി​ൽ ല​ഭി​ക്കു​ന്ന നീ​ല കാ​ർ​ഡു​കാ​ർ​ക്ക് അ​ത് ല​ഭി​ക്കും. ഒ​രു സ​മ​യം അ​ഞ്ച് പേ​രെ മാ​ത്ര​മാ​കും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു സാ​ധ​ന​ം വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​ക്കാ​ര്യ​ം നി​യ​ന്ത്രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​സ​ഹാ​യം തേ​ടും.

ച​ര​ക്ക് വ​ര​വ് കു​റ​ഞ്ഞ​തി​നാ​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്​ വി​ത​ര​ണ​ത്തി​ന് താ​മ​സ​മു​ണ്ടാ​കും. പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര എ​ന്നി​വ ല​ഭി​ക്കാ​നാ​ണു പ്ര​യാ​സം. ചെ​റു​പ​യ​ർ, ക​ട​ല, തു​വ​ര​പ​രി​പ്പ്, ഉ​ഴു​ന്ന് എ​ന്നി​വ​ക്ക്​ നാ​ഫെ​ഡി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മി​ല്ലെ​ന്ന് സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന​വ​രെ​യും 25,000 രൂ​പ​ക്ക് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​രെ​യും നി​കു​തി​ദാ​യ​ക​രെ​യും സൗ​ജ​ന്യ​കി​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ​ക്കും കി​റ്റ് ന​ൽ​കും. സൗ​ജ​ന്യ അ​രി വി​ത​ര​ണ​ത്തി​ന്​ 120 കോ​ടി​യും സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്​ 750 കോ​ടി​യു​മാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - only 5 person allowed in ration shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.