കോൺഗ്രസിനെ ഉമ്മൻ ചാണ്ടി നയിക്കണം; ‌ജനപക്ഷം യു.ഡി.എഫിനെ ശക്തിപ്പെടുത്തും -പി.സി. ജോർജ്

കോട്ടയം: കോൺഗ്രസിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ മുന്നിൽനിന്ന്​ നയിക്കണമെന്ന്​ പി.സി. ജോർജ് എം.എൽ.എ. യു.ഡി.എഫിന്​ കേരളം കിട്ടണമെങ്കിൽ ഉമ്മൻ ചാണ്ടി മുൻനിരയിലുണ്ടാവണം. രമേശ്​ ചെന്നിത്തല ശക്​തനായ പ്രതിപക്ഷ നേതാവാണെങ്കിലും തെരഞ്ഞെടുപ്പ്​ യുദ്ധം നയിക്കേണ്ടത്​ ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പ്രസ്‌ക്ലബി​െൻറ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച്​ 11ന്​ ചേരുന്ന യു.ഡി.എഫ്​ യോഗത്തിൽ തീരുമാനമുണ്ടാകും. ദുർബലമായ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ്‌ ജനപക്ഷം മുന്നണിയിലേക്ക്‌ പോകുന്നത്‌. യു.ഡ‌ി.എഫ് നേതാക്കളുമായി ചർച്ച നടത്തി. ഇതിനായി ജനപക്ഷം സംസ്ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്​. ഈരാറ്റുപേട്ടയിലെ പ്രാദേശികമായ എതിർപ്പുകൾ പറഞ്ഞുതീർക്കാവുന്നതേയുള്ളൂ.

ഷോൺ ജില്ല പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നതിൽ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പൂഞ്ഞാറിൽ സ്ഥാനാർഥിയായി കരുതിയിരുന്നയാൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്​ തൊട്ടുമുമ്പ്​ വീട്ടിലെത്തി ഷോൺ തന്നെ മത്സരിക്കണമെന്ന്​ ആവശ്യപ്പെട്ടു. തുടർന്നാണ് ഷോണിനെ പൂഞ്ഞാറിൽ മത്സരിപ്പിച്ചത്​. ഷോണിന്​ എം.എൽ.എ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്​.

ഷോൺ ജോർജ്‌ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും പൂഞ്ഞാറിൽ താൻ തന്നെയുണ്ടാകും. ജനപക്ഷത്തിന്‌ പാലായിലും കാഞ്ഞിരപ്പള്ളിയിലും മത്സരിക്കാൻ കഴിയും. ജോസ്​ കെ. മാണി എം.പി സ്​ഥാനം രാജിവെച്ചത്​ ധാർമികതക്ക്​ നിരക്കുന്നതല്ല. സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ജോസ് നടത്തുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ടെന്നും പി.സി. ജോർജ്​ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ ജില്ല പഞ്ചായത്ത്​അംഗം ഷോൺ ജോർജും വ്യക്​തമാക്കി. 

Tags:    
News Summary - Oommen Chandy should lead the Congress- PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.