10 വർഷം മുമ്പ് കാരണം കാണിക്കൽ നോട്ടീസില്ലാതെ പിരിച്ചുവിട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ തിരിച്ചെടുക്കാൻ വിധി

പാലക്കാട്: 10 വർഷം മുമ്പ് കാരണം കാണിക്കൽ നോട്ടീസില്ലാതെ പിരിച്ചുവിട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കാൻ പാലക്കാട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി. കെ.എസ്.ഇ.ബി കൊടുവായൂർ സബ് സ്റ്റേഷനിൽ ഷിഫ്റ്റ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജെ. ജയഘോഷിനെ 2012 ജൂൺ ഒമ്പതിന് കാരണമില്ലാതെ ഫോൺ ഉത്തരവിലൂടെ പിരിച്ചുവിട്ടെന്ന ഹരജിയാണ് ട്രൈബ്യൂണൽ ജഡ്ജി തീർപ്പാക്കിയത്.

കരാർ തൊഴിലാളി ഫെഡറേഷന്റെ (കെ.കെ.ടി.എഫ്) നേതൃത്വത്തിൽ നീണ്ട 10 വർഷത്തെ നിയമപോരാട്ടത്തെത്തുടർന്നാണ് അന്തിമ വിധിയുണ്ടായത്. ജയഘോഷിനെ മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കുമ്പോൾ ആ കാലയളവിലെ വരുമാനത്തിന്റെ അമ്പത് ശതമാനം നഷ്ടപരിഹാരത്തുകയായി നൽകാനും കോടതി ഉത്തരവിട്ടു. ഹരജിക്കാരന് വേണ്ടി അഡ്വ. വിജു കെ. റാഫേൽ ഹാജരായി.

Tags:    
News Summary - Order to reinstate KSEB contract employee dismissed without show cause notice 10 years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.