ഫറോക്ക്: 10 വർഷത്തിലേറെയായി പേസ്മേക്കറിെൻറ സഹായത്തോടെ ഹൃദയതാളം നിലനിർത്തുന്ന എടച്ചാൽ ഷിബു (46)വിെൻറ ജീവൻ നിലനിർത്താൻ ഭാര്യ ബിന്ദു നെട്ടോട്ടത്തിൽ. ഈ മാസം 19ന് അടിയന്തര ശസ്ത്രക്രിയ നടത്തി പുതിയ പേസ് മേക്കർ സ്ഥാപിക്കാത്ത പക്ഷം ഷിബുവിെൻറ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നായിട്ടുപോലും ഉപകരണത്തിന് മൂന്നു ലക്ഷവും ഒരുലക്ഷത്തോളം മറ്റു െചലവുകളും വരും.
സ്വന്തമായി കിടപ്പാടമോ സഹായിക്കാൻതക്ക ബന്ധുക്കളോ ഇവർക്കില്ല. വർഷങ്ങളായിട്ട് ജോലിയൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ഷിബു. ബിന്ദുവിന് ഫറോക്കിലെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛവരുമാനമാണ് ആശ്രയം. ഷിബുവിന് രോഗം മൂർഛിച്ചതോടെ ബിന്ദുവിനും ജോലിക്ക് പോകാൻ കഴിയുന്നില്ല. ഗത്യന്തരമില്ലാതെ പ്ലസ് ടു കഴിഞ്ഞ ഏക മകൻ തുടർപഠനം നിർത്തി കൂലിപ്പണിക്ക് പോവുകയാണിപ്പോൾ. ഫാറൂഖ് കോളജിന് സമീപം മേലേ വാരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം.
സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഭവന നിർമാണ പദ്ധതികളിലൊന്നും ഇവർ പരിഗണിക്കപ്പെടുന്നില്ല. ചികിത്സയും ഭക്ഷണവും വാടകയുമൊക്കെയായി പ്രതിമാസം നല്ലൊരു തുക കണ്ടെത്തണം. ഇതിനിടയിലാണ് ഷിബു ജീവൻനിലനിർത്തുന്ന ഉപകരണത്തിെൻറ കാലാവധി തീരുന്നത്. പുട്ടപർത്തിയിൽ നിന്നാണ് നിലവിലുള്ള പേസ്മേക്കർ ഘടിപ്പിച്ചത്. ശസ്ത്രക്രിയക്കുളള പണം കണ്ടെത്താൻ ആരെങ്കിലും മനസ്സറിഞ്ഞ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എസ്.ബി.ഐ ബേപ്പൂർശാഖയിൽ 20187883447 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ( IFSC SBl N004923). ഫോൺ: 9605200438.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.