പാലക്കാട്​ മൂന്നുനില കെട്ടിടം തകർന്നുവീണു; 11 പേർക്ക് പരിക്ക് VIDEO

പാലക്കാട്: അറ്റകുറ്റപ്പണിക്കിടെ നഗരത്തിലെ മൂന്നുനില കെട്ടിടം തകർന്നുവീണ് 11 പേർക്ക് പരിക്കേറ്റു. പാലക്കാട് മുനിസിപ്പൽ സ്​റ്റാൻഡിന് സമീപത്തെ അറ്റകുറ്റപ്പണി നടക്കുന്ന ‘സരോവർ’ റസ്​റ്റാറൻറ് പ്രവർത്തിക്കുന്ന മുറികളും എ.വി ടൂറിസ്​റ്റ്​ ഹോമി‍​​െൻറ മൂന്ന് മുറികളും നാല് മൊബൈൽ കടയും ഒരു പുസ്തക കടയുമാണ് തകർന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. 

കടക്കാംകുന്ന് സ്വദേശി ജഗദീഷ് (41), നൂറണി പുതുപ്പള്ളി സ്ട്രീറ്റിൽ സെറീന മൻസിലിൽ ഷെഫീഖ്​ (28), കല്ലേപ്പുള്ളി ശിവരാമൻ (38), എലപ്പുള്ളി സ്വദേശി പ്രവീണ (24), അണിക്കോട് സ്വദേശി വൈശാഖ് (26), തെക്കുംപുറം സ്വദേശി ഷാലിനി, വടക്കന്തറ രാംനഗർ സ്വദേശി സുനിൽ (43), എടത്തറ കുന്നത്തുംപാറ സ്വദേശി സുഭാഷ് (42), പൂളക്കാട് സ്വദേശി മുഹമ്മദ് ഷാഫി (29), മാങ്കാവ് കാരക്കാട്ട് സ്വദേശി ജോണി (51), എരിമയൂർ സ്വദേശി കുഞ്ഞിലക്ഷ്​മി (40) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ആരു​െടയും പരിക്ക് ഗുരുതരമല്ല. 
 

രക്ഷാപ്രവർത്തനത്തിനിടെ കമ്പി തലയിൽവീണാണ് ജോണിക്ക് പരിക്കേറ്റത്. ജഗദീഷിനും ജോണിക്കും തലക്കാണ് പരിക്ക്​. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്​ടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിട ഉടമകളായ പാലക്കാട് സ്വദേശികളായ അബ്​ദുൽ മനാഫ്, മുഹമ്മദ് അലി എന്നിവർക്കെതിരെ പൊലീസ് കേസെടുക്കും. നഗരസഭ രേഖകൾ പ്രകാരം കെട്ടിടത്തിന് 49 വർഷത്തെ പഴക്കമുണ്ട്. 

കെട്ടിടം തകർന്നുവീണതറിഞ്ഞ് ഓടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയർഫോഴ്സുമെത്തി തകർന്ന കെട്ടിടത്തിന് ഇടയിൽനിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയും സന്നദ്ധ സംഘടന പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനെത്തി. രണ്ട് വർഷമായി അടഞ്ഞുകിടന്ന സരോവർ റസ്​റ്റാറൻറ് തുറക്കാനാവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് സംഭവസ്ഥലത്തുനിന്ന്​ 300 മീറ്റർ ചുറ്റളവിൽ കലക്ടർ ഡി. ബാലമുരളി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുനിസിപ്പൽ സ്​റ്റാൻഡിലെത്തുന്ന ബസുകൾ ഒരറിയിപ്പുണ്ടാകുന്നത് വരെ നഗരത്തിലെ മറ്റ് സ്​റ്റാൻഡുകളിലേക്ക് പോകണമെന്നും ആർ.എസ് റോഡ് വഴി ഗതാഗതം നിരോധിച്ചിരിക്കുകയാണെന്നും ട്രാഫിക്​ പൊലീസ് അറിയിച്ചു. 

എം.എൽ.എമാരായ പി. ഉണ്ണി, ഷാഫി പറമ്പിൽ, മുൻ എം.പി. എൻ.എൻ. കൃഷ്ണദാസ്, ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ, വൈസ് പ്രസിഡൻറ്​ സുമേഷ് അച്യുതൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്​റ, കലക്​ടർ ഡി. ബാലമുരളി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Full View
Tags:    
News Summary - Palakad 2 Stair Building Fallen - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.