ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്

മണ്ണാർക്കാട്: ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. പൂഞ്ചോല ചാലക്കൽ കുഞ്ഞിരാമ​​​​െൻറ മകൻ സജീവാണ് (35) മരിച്ചത്. അപകടത്തിൽ നാലുവയസ്സുകാരന് സാരമായി പരിക്കേറ്റു. ഞായറാഴ്ച നാലുമണിയോടെ ചിറക്കപ്പടി-കാഞ്ഞിരപ്പുഴ റൂട്ടിൽ അമ്പഴക്കോടാണ് അപകടം.

സജീവി​​​​െൻറ കൂടെ ബൈക്കിലുണ്ടായിരുന്ന ഭാര്യ ശ്രീജ (30), മകൻ സനവ് (നാല്​) എന്നിവർക്കും എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന ശബരി (28), സുവിത (26) എന്നിവർക്കുമാണ്​ പരിക്കേറ്റത്​. സാരമായി പരിക്കേറ്റ സനവിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാർക്കാ​െട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു. രമണിയാണ് സജീവ​​​​െൻറ മാതാവ്​.

Tags:    
News Summary - palakkadu accident-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.