മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈകോടതി. അന്വേഷണത്തിനെതിരേയുള്ള സ്‌റ്റേ ഹൈകോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാന്‍ ഇ.ഡിയ്ക്ക് ഹൈകോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഹൈകോടതിയെ സമീപിച്ച് ഇബ്രാഹിംകുഞ്ഞ് സ്റ്റേ നേടി. ആ സ്റ്റേ ആണ് ഇപ്പോള്‍ ഹൈകോടതി നീക്കിയിരിക്കുന്നത്.

ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും ഇതില്‍ വളരെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ഉണ്ടെന്നും ഇ.ഡി. കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേ ഇ.ഡിയ്ക്ക് സ്വമേധയാ കേസ് എടുത്ത് മുന്നോട്ടു പോകാമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 

Tags:    
News Summary - Palarivattam corruption case: E.D. The High Court allowed the investigation to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.