കാക്കനാട്: ഇല്ലാത്ത നിയമത്തിെൻറ പേരിൽ ഉപഭോക്താക്കളിൽനിന്ന് പണം പിഴിഞ്ഞ് പെട്രോൾ പമ്പ് ഉടമകൾ. ഓൺലൈൻ പേമെൻറ് ആപ്പുകൾ വഴിയും ഡെബിറ്റ് കാർഡുപയോഗിച്ചുമുള്ള പണമിട പാടുകൾക്ക് കുറഞ്ഞ നിരക്ക് നിശ്ചയിച്ചാണ് പമ്പുടമകൾ ഉപഭോക്താക്കളെ കബളിപ്പിക്കു ന്നത്.
ഈ മാസം ഒന്നുമുതൽ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കുന്നതിന് ഓൺലൈനായി പണമട ക്കുമ്പോൾ 100 രൂപയിൽ കുറഞ്ഞ ഇടപാടുകൾ നടക്കില്ലെന്നതാണ് പുതിയ നിയമമെന്നാണ് ഇവർ പ റയുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു നിയമവും നടപ്പാക്കിയിട്ടില്ലെന്ന് അളവുതൂക്കങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പിടികൂടുന്നതിന് രൂപവത്കരിച്ചിട്ടുള്ള ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കി.
പേമെൻറ് ആപ്പുകൾ രംഗത്തെത്തുന്നതിനുമുമ്പ് ദിവസേന 3000 മുതൽ 5000 രൂപ വരെയായിരുന്നു ഓൺലൈൻ വഴി ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 25,000 മുതൽ 50,000 വരെയായിട്ടുണ്ടെന്ന് പമ്പുടമകൾ പറയുന്നു.
ചെറിയ തുകക്കുള്ള ഓൺലൈൻ പണമിടപാടുകൾ ഓഡിറ്റ് ചെയ്യുന്നത് അധിക ബാധ്യതയുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് പമ്പുകളുടെ പുതിയ നീക്കം. പല പമ്പുകളിലും 100 രൂപയിൽ താഴെയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് എഴുതിെവച്ചിട്ടുമുണ്ട്.
അതുപോലെ കറൻസി നോട്ടുകൾ ഉപയോഗിച്ച് പണമടക്കുമ്പോൾ പോലും 50 രൂപയിൽ താഴെ ഇന്ധനം നിറക്കുന്നതിനും മിക്ക പമ്പുകളും ഉപഭോക്താക്കളെ അനുവദിക്കാറില്ല. ഇതും പമ്പുകളിൽ രേഖപ്പെടുത്താറുണ്ട്.
പണത്തിെൻറ കുറഞ്ഞ പരിധിയുടെ പേരിൽ അവശ്യസേവനങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന സർക്കാർ ചട്ടത്തിെൻറ പരസ്യ ലംഘനമാണിതെന്ന് വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഡി.ബി. ബിനു പറഞ്ഞു.
ഇത്തരക്കാർക്കെതിരെ ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോൾ പമ്പുകളിലെ മെഷീനുകളിൽ ഇന്ധനം നിറക്കുന്നതിന് 20 രൂപ തൊട്ട് മുകളിലേക്ക് തുക രേഖപ്പെടുത്താമെന്നിരിക്കെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടിയാണ് മിക്ക പമ്പുടമകളും സ്വീകരിക്കുന്നത്.
ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.