തിരുവനന്തപുരം: സമരം നടത്തുന്ന പി.ജി.ഡോക്ടർമാർ തൽക്കാലത്തേക്ക് ഹോസ്റ്റൽ ഒഴിയേണ്ട. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. സമരത്തിലുള്ള പി.ജി ഡോക്ടർമാർ ഹോസ്റ്റലിൽ നിന്നും കാമ്പസിൽ നിന്നും വിട്ടുനിൽക്കണമെന്നായിരുന്നു വിവാദ ഉത്തരവ്.
സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും കാമ്പസില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരാണ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്പസില്‍നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കുലറെന്നും പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒമ്പത് ദിവസമായി ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പി.ജി. ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടന്നു. എന്നിട്ടും അനുകൂല ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ അത്യാഹിത വിഭാഗം ജോലി ബഹിഷ്‌കരിക്കുന്നതെന്നാണ് ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.