????????? ?????????? ?????????????????? ???????????????? ??????????? ????????????? ?????? ?????????

പ​ന്നി ഫാം ​ഉ​ട​മ​ക​ള്‍ ദ​മ്പ​തി​ക​ളെ ത​ല്ലി​ച്ച​ത​ച്ചു

സുല്‍ത്താന്‍ ബത്തേരി: പന്നി ഫാം അടച്ചുപൂട്ടാന്‍ വേണ്ടി പ്രവര്‍ത്തിച്ച വൃദ്ധദമ്പതികളെ ഫാം ഉടമകള്‍ തല്ലിച്ചതച്ചു. മൂടക്കൊല്ലി ആനക്കുഴി കാലാച്ചിറ ഗംഗാധരന്‍ (65), ഭാര്യ ഓമന (64) എന്നിവരെയാണ് ഫാം ഉടമകള്‍ ഞായറാഴ്ച മര്‍ദിച്ചത്. രാത്രി എട്ടുമണിയോടെ സുഹൃത്തിെൻറ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് കരിക്കുളത്ത് ശ്രീനേഷ്, പാലപ്പിള്ളില്‍ പുഷ്പാകരന്‍, കരിക്കുളത്ത് സത്യന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദിക്കുന്നതിനിടെ ദമ്പതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. 

മര്‍ദനത്തിനിടെ ഓമനയുടെ മാലയും നഷ്ടപ്പെട്ടു. മതിയായ രേഖകള്‍ ഹാജരാക്കുന്നതുവരെ പന്നി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഹൈകോടതി ഉത്തരവ് നല്‍കിയിരുന്നു. ഏപ്രില്‍ ഏഴിന് ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. മൂടക്കൊല്ലി പ്രദേശത്ത് നിരവധി പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണ്. എന്‍വയോണ്‍മെൻറല്‍ എന്‍ജിനീയറും ജില്ലാ മെഡിക്കല്‍ ഓഫിസറും പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഫാം പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉടമകളെ അറിയിച്ചിരുന്നു.

14 കുടുംബങ്ങളാണ് പന്നിഫാമുകള്‍ക്കിടയില്‍ ജീവിക്കുന്നത്. പന്നിക്കൂടുകള്‍ കഴുകുന്ന മലിന ജലം ഒഴുക്കുന്നത് സമീപത്തെ തോട്ടിലേക്കാണ്. കുളിക്കുന്നതിനും അലക്കുന്നതിനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. മാലിന്യം അടിഞ്ഞു കൂടിയതായി തെളിഞ്ഞതിനാൽ വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ നിരവധി ആളുകള്‍ രോഗികളാണ്. ദുര്‍ഗന്ധം മൂലം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കില്ല. ഫാമുകള്‍ അടച്ചുപൂട്ടണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്. ഞായറാഴ്ച മര്‍ദനം നടന്നിട്ടും ചൊവ്വാഴ്ച വൈകീട്ടാണ് കേണിച്ചിറ പൊലിസ് തെളിവെടുപ്പിനായി എത്തിയത്. 

Tags:    
News Summary - pig farm owners beat couple in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.