കോഴിക്കോട്: വിവാദമായ എ.ഐ കാമറ അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ. കാമറ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി വസ്തുതകളെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതിക വിദഗ്ധർ കെ.പി.പി നമ്പ്യാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് കെൽട്രോൺ. ഈ കെൽട്രോണിന്‍റെ വിശ്വാസ്യതയാണ് വിവാദത്തിലൂടെ തകർന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ വലിയ കൊള്ളയാണ് നടത്തുന്നതെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വിവാദ സിനിമ കാണാനെത്തിയ വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.