പിണറായിയുടെ സന്ദർശനം: തലപ്പാടി അതിർത്തിയിൽ കേരള ആർ.ടി.സി തകർത്തു

മഞ്ചേശ്വരം : കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗളൂരു സന്ദർശനത്തിനെതിരെ സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ചു ഹർത്താൽ അനുകൂലികൾ കേരള ആർ.ടി.സി ബസ് കല്ലെറിഞ്ഞു തകർത്തു.

കേരള അതിർത്തി പ്രദേശമായ തലപ്പാടിയിൽ വെള്ളിയാഴ്ച്ച രാത്രി ഒൻപതു മണിക്കാണ് സംഭവം.മംഗളൂരിൽ നിന്നും കാസറഗോഡിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസിനു നേരെ ആർ.ടി.ഒ ഓഫിസിനു മുൻവശത്ത് വെച്ചാണ് കല്ലേറ് നടന്നത്.

മംഗളൂരു ഭാഗത്തു നിന്നും ബസിനെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്.രണ്ടു തവണയാണ് കല്ലേറ് നടന്നതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. കല്ലേറിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. അക്രമത്തിൽ ആർക്കും പരിക്കില്ല.

Tags:    
News Summary - pinarayi's visit attacks ksrtc buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.