യു.ഡി.എഫ്​ തീരുമാനം നീതിപൂർവം -പി.ജെ. ജോസഫ്​

തിരുവനന്തപുരം: ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കിയ തീരുമാനം നീതിപൂർവമെന്ന്​ പി.ജെ. ജോസഫ്​. യു.ഡി.എഫിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ നടപ്പാക്കാൻ ജോസ്​ കെ. മാണി തയാറായില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞ്​ തരണമെന്ന ധാരണ ​േജാസ്​ ​വിഭാഗം പാലിക്കാൻ തയാറായില്ലെന്ന്​ പി.ജെ. ജോസഫ് പറഞ്ഞു. ധാരണകൾ തന്നെ ഇല്ല എന്നാണ്​ ജോസ്​ കെ. മാണി ഇപ്പോൾ പറയുന്നത്​. യു.ഡി. എഫ്​​ നേതാക്കളെല്ലാം ധാരണകൾ ഉണ്ടായിരുന്നുവെന്ന്​ പറയു​േമ്പാഴാണ്​ ജോസ്​ അത്​ നിഷേധിക്കുന്നതെന്നും അങ്ങനെയൊരാൾക്ക്​ യു.ഡി.എഫിൽ എങ്ങനെയാണ്​ തുടരാനാകുക​ എന്നും പ.ി.ജെ. ജോസഫ്​ പറഞ്ഞു. ധാരണകൾ പാലിക്കുന്നയാളായിരുന്നു കെ.എം.മാണിയെന്നും എന്നാൽ ധാരണകൾ നിഷേധിക്കുന്നയാളാണ്​ ജോസ്​ കെ. മാണിയെന്നും അദ്ദേഹം പറഞ്ഞു. ധാരണകൾ പാലിക്കാത്തവരുടെ കൂടെ ആളുണ്ടാകി​െല്ലന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കോട്ടയം ജില്ല പ്രസിഡൻറ്​ സ്ഥാനം രാജി വെച്ച്​ ജോസഫ്​ വിഭാഗത്തിന്​ നൽകണമെന്ന യു.ഡി.എഫ്​ തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ്​​ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കിയത്​. ജോസ്​. കെ. മാണി വിഭാഗത്തിന്​ യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന്​ മുന്നണി കൺവീനർ ബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിലാണ്​ അറിയിച്ചത്​. കോൺഗ്രസിൻെറയും മറ്റ്​ ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.