കൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തിനടപടി നേരിടേണ്ടിവന്ന ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി പ്രീത ഷാജിയുടെ വീടിരിക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച റിപ്പോർട്ട് വില്ലേജ് ഒാഫിസർ കോടതിക്ക് നൽകണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വായ്പ കുടിശ്ശികയെത്തുടർന്ന് ജപ്തി ചെയ്ത ഭൂമി ലേലത്തിൽ പിടിച്ചിട്ടും വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ആലങ്ങാട് സ്വദേശി രതീഷ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രീത ഷാജിക്കും കുടുംബത്തിനും പകരം ഭൂമിയും വീടുമോ പണമോ നൽകാമെന്ന് ഹരജിക്കാരൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം കോടതിയെയും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.