പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല -പ്ര​ഫ. ടി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കി​​ല്ലെന്ന് ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തുടർന്ന് ആക്രമണത്തിനിരയായ തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ പ്ര​ഫ. ടി.​ജെ. ജോ​സ​ഫ്. ത​െന്റ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാരാണെന്ന് എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി കണ്ടെത്തിയ പശ്ചാത്തലത്തിൽ മാധ്യമങ്ങ​ളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കി​​ല്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രമേ അതിൽ ഉള്ളൂ. പ്രതിക​ളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ല. പ്രതികളും ​എന്നെ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണത്രെ അവരെന്നെ ഉപദ്രവിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഗോത്രവർഗക്കാരുടെ ഇടയിൽ നിലനിന്നിരുന്ന വിശ്വാസത്തിന്റെ ഇരയാക്ക​പ്പെട്ട എന്നെ പോലെ തന്നെ അവരും ആ വിശ്വാസത്തിന് ഇരയായിരുന്നു. കേ​സി​ലെ ഒന്നാം പ്രതിയെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്‍റെ പരാജയമാണ്. ഗൂഢാലോചന നടത്തിയവരാണ് യഥാർഥ കുറ്റവാളികൾ’ -ടി.ജെ. ജോസഫ് പറഞ്ഞു.

കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാരെന്ന് കണ്ടെത്തിയ എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ. ​ഭാ​സ്​​ക​ർ, അഞ്ച് പ്രതികളെ വെറുതേവിട്ടു. രണ്ടാം പ്ര​തി മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ക​ര തോ​ട്ട​ത്തി​ക്കു​ടി വീ​ട്ടി​ല്‍ സ​ജി​ൽ (36), മൂന്നാം പ്രതി ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര മ​ര​ങ്ങാ​ട്ട്​ വീ​ട്ടി​ൽ എം.​കെ. നാ​സ​ർ (48), അഞ്ചാം പ്രതി ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​രി​​മ്പേ​ര​പ്പ​ടി വീ​ട്ടി​ൽ കെ.​എ. ന​ജീ​ബ്​ (42), കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) എ​ന്നി​വ​രാണ് കുറ്റക്കാർ.

നാലാം പ്രതി ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം തേ​ല​പ്പു​റം വീ​ട്ടി​ൽ ഷ​ഫീ​ഖ് (31), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം കി​ഴ​ക്ക​നാ​യി​ൽ വീ​ട്ടി​ൽ അ​സീ​സ്​ ഓ​ട​ക്കാ​ലി (36), ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മാ​ട്ടു​പ്പ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റാ​ഫി (40), ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്​ ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ സാ​ബു എ​ന്ന ടി.​പി. സു​ബൈ​ർ (40), ആ​ലു​വ കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

രണ്ടാം ഘട്ടത്തിൽ വി​ചാ​ര​ണ നേ​രി​ട്ട 11 പ്ര​തി​ക​ളിൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്ക​ൽ, സ്ഫോ​ട​ക വ​സ്​​തു നി​യ​മം, ഭീ​ഷ​ണി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ഒ​ന്നാം പ്ര​തി പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​ർ മു​ണ്ട​ശ്ശേ​രി വീ​ട്ടി​ൽ സ​വാ​ദ്​ (33) സം​ഭ​വം ന​ട​ന്ന​തു ​മു​ത​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ മാ​ത്ര​മാ​ണ്​ പി​ടി​യി​ലാ​വാ​നു​ള്ള​ത്.

ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് 2010 ജൂ​ലൈ നാ​ലി​നാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​നെ വാ​നി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല​മാ​താ പ​ള്ളി​യി​ൽ നി​ന്ന് കു​ര്‍ബാ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ നേ​രി​ട്ട 37 പേ​രി​ൽ 11 പേ​രെ നേ​ര​ത്തേ കോ​ട​തി ശി​ക്ഷി​ക്കു​ക​യും 26 പേ​രെ വെ​റു​തെ വി​ടു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Prof TJ Joseph about NIA court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.