തിരുവനന്തപുരം: പെരുമാറ്റച്ചട്ടലംഘന പരാതികളിൽ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടപടി ശക്തിപ്പെ ടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാ ർഥി കെ. സുധാകരൻ, ആറ്റിങ്ങലിെല ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരായ പരാതികളിലാണ് തുടർനടപടി. അമിത് ഷായുടെ പ്രസംഗത്തിനെതിരെ മുസ്ലിംലീഗ് നൽകിയ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ചു.
വയനാട ിനെ പാകിസ്താനോട് ഉപമിച്ചതിനെതിരെയായിരുന്നു ലീഗിെൻറ പരാതി. രാഹുൽ ഗാന്ധിയുടെ വയനാട് റോഡ് ഷോയിൽ ലീഗ് പതാകകൾ കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ പരാമർശം. കണ്ണൂരിലെ ഇടത് സ്ഥാനാർഥി ശ്രീമതിക്കെതിരായ വി ഡിയോയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കണ്ണൂർ കലക്ടർക്ക് നിർദേശം നൽകി. വിഡിയോ സ്ത്രീത്വത്തെ അപമാനിക ്കുന്നതാണെന്ന നിഗമനത്തെ തുടർന്നാണിത്. ‘ഒാളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന പരാമർശവും വിവാദ മായിരുന്നു. കെ. സുധാകരനാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇൗ വിഷയത്തിൽ വനിതാ കമീഷനും കേസെടുത്തു.
ആറ്റി ങ്ങലില്‍ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മുഖ്യെതരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ പ്രസംഗിച്ച സംഭവത്തില്‍ പൊലീസ് മേധാവിയോടും കലക്ടറോടും റിപ്പോര്‍ട്ട് തേടി. ശോഭാ സുരേന്ദ്രെൻറ പ്രസംഗത്തിെൻറ വിഡിയോ 16ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ സർക്കാറിെൻറ ചട്ടുകമായി പ്രവർത്തിക്കുന്നെന്നും ശബരിമലയെക്കുറിച്ച് മിണ്ടരുതെന്നാണ് പറയുന്നതെന്നും പറഞ്ഞാൽ തൂക്കിക്കൊല്ലുമോ എന്നുമായിരുന്നു ശോഭ സുരേന്ദ്രെൻറ പരാമർശം.അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അധികാരപരിധി ലംഘിച്ച് സൂപ്പര്‍ ഗവണ്‍മെൻറ് ചമയുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
ശ്രീധരൻ പിള്ളയുടേത് ചട്ടലംഘനമെന്ന് തെര. കമീഷൻ ഹൈകോടതിയിൽ
കൊച്ചി: മുസ്ലിം സമുദായത്തെക്കുറിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിട്ടുണ്ടെന്നും പിള്ളക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും കമീഷൻ അഭിഭാഷകൻ അറിയിച്ചു. വര്‍ഗീയപരാമര്‍ശത്തിൽ നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തെരെഞ്ഞടുപ്പ് ഏജൻറ് വി. ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് വിശദീകരണം. വിശദീകരണത്തെത്തുടർന്ന് ഹരജി കോടതി തീർപ്പാക്കി.
തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. നിയമപരമായ ഉത്തരവാദിത്തത്തിെൻറ ലംഘനമാണിത്. സുപ്രീംകോടതിയുടെ താക്കീത് ലഭിച്ചപ്പോള്‍ മാത്രമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമീഷന്‍ സമാന കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തത്. ഈ സാഹചര്യത്തിൽ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകള്‍ ശ്രീധരന്‍ പിള്ള ലംഘിച്ചതായാണ് തെരഞ്ഞെടുപ്പ് കമീഷെൻറ പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തൽ. ശ്രീധരൻ പിള്ള പ്രസംഗിച്ച യോഗത്തിന് അനുമതിയുണ്ടായിരുന്നുമില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ സുദീപ് ജയിനിന് കത്തയച്ചത്. ഉചിത നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്. കത്തിെൻറ പകർപ്പും കമീഷന്‍ കോടതിയിൽ ഹാജരാക്കി.
അതേസമയം, ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി നൽകിയ മറ്റൊരു ഹരജിയിൽ ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ശ്രീധരന്‍ പിള്ളയെ വിലക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മതസ്പർധ വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷപരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പ്രചാരണപരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ െഎ.പി.സി 153ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.