തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ ധോണിയില്‍ തന്നെ പിടി ഏഴിന് കൂടൊരുക്കം ആരംഭിച്ചു. പരമ്പരാഗതമായി കേരളത്തില്‍ ആനക്കൂടിന് കമ്പകം എന്ന മരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ധോണിയില്‍ പിടി ഏഴിന് വേണ്ടി ഒരുങ്ങുന്നത് യൂക്കാലിപ്സ് കൂടാണ്.
പതിനഞ്ച് അടി നീളത്തിലും വീതിയിലുമാണ് ധോണിയിലെ കൂടൊരുക്കിയത്. 140 ഓളം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിനായി ദിവസങ്ങള്‍ നീണ്ട പണിയാവശ്യമുണ്ട്. ആറടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ നാലടി വണ്ണമുള്ള നാല് യൂക്കാലിപ്സ് മരത്തടികളിട്ട് മണ്ണിട്ട്, വെള്ളമൊഴുച്ച് ഉറപ്പിക്കും. ഇത്തരത്തില്‍ പതിനഞ്ച് അടി സമചരുതാകൃതിയില്‍ ഉറപ്പിച്ചിരിക്കുന്ന മരത്തടികള്‍ക്കിടെയില്‍ മറ്റ് തടികള്‍ ഇഴ ചേര്‍ത്ത് കിടത്തി വച്ച് കൂടൊരുക്കും.
മുത്തങ്ങയില്‍ പന്ത്രണ്ട് അടി നീളത്തിലും വീതിയിലുമുള്ള കൂടാണ് പിടി ഏഴിന് വേണ്ടി ഒരുക്കിയതെങ്കില്‍ ധോണിയില്‍ ഇത് പതിനഞ്ച് അടി നീളത്തിലും വീതിയിലും 18 അടി ഉയരത്തിലുമാണ് ആനക്കൂട് നിർമിച്ചിരിക്കുന്നത്. ഒടുവില്‍ ആഴ്ചകള്‍ നീണ്ട ജോലികള്‍ കഴിഞ്ഞ് കൂടൊരുങ്ങി. മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കി ആനകളായ വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും ഉപയോഗിച്ച് കൂടിന്‍റെ ബല പരിശോധനയും കഴിഞ്ഞു. യൂക്കാലിപ്സിന്‍റെ തടിയാണെങ്കില്‍ ഇത്തരം ശ്രമങ്ങളില്‍ ആനയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറയും. ഉറപ്പുള്ള തടിയായതിനാല്‍ കൂട് പൊളിക്കുക എന്നത് അസാധ്യവുമാണ്.
വയനാട്ടിലും പത്തനംതിട്ടയിലും മറ്റും നേരത്തെ തന്നെ ആനയെ മെരുക്കാന്‍ കൂടുകളുണ്ടായിരുന്നെങ്കില്‍ പാലക്കാട് അങ്ങനൊന്ന് ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ പിടികൂടുന്ന പിടി 7 നെ മെരുക്കാനായി മുത്തങ്ങയിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി നാല് ലക്ഷം ചെലവാക്കി കൂടൊരുക്കി. എന്നാല്‍, ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. തുടര്‍ന്ന് പാലക്കാട് തന്നെ കൂടൊരുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.