കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നു ഹൈകോടതി. സുനി രണ്ടാമതു വക്കാലത്ത് നൽകിയ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതീഷ് ചാക്കോ രണ്ടുദിവസത്തിനുള്ളിൽ പൊലീസിനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
സുനിയുടെ മൊബൈലും സിം കാർഡും മെമ്മറി കാർഡും കാർഡ് റീഡറുമെല്ലാം അഭിഭാഷകെൻറ ഓഫിസിൽ നിന്ന് ലഭിച്ചിരുന്നു. നടിയെ ആക്രമിക്കുമ്പോൾ സുനി ധരിച്ചിരുന്നുവെന്ന് കരുതുന്ന വസ്ത്രങ്ങളും ഇവിടെനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
പ്രതീഷ് ചാക്കോ മൊഴിനൽകാൻ ഹാജരകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അതിനെതിരെ കോടതിയെ സമീപിച്ച പ്രതീഷ് ചാക്കോ, അഭിഭാഷകനും കക്ഷികളുമായുള്ള ഇടപാടുകൾ ചോദ്യം ചെയ്യാൻ പൊലീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അഭിഭാഷകൻ എന്ന നിലയിൽ തെൻറ ജോലിയാണ് ചെയ്തതെന്നും അത് തടസപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷണം വേണമെന്നും പ്രതീഷ് കോടതിയിൽ വാദിച്ചു. പ്രതീഷിെൻറ വാദം തള്ളിയ കോടതി ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സംഭവങ്ങളില്‍ സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ് പൊലീസ് നോട്ടീസ് നല്‍കിയതെന്നും ഇത് തടയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കേസിെൻറ ഇൗ ഘട്ടത്തിൽ കോടതി ഇടപെടൽ ഒഴിവാക്കി അന്വേഷണവും സഹകരിക്കുകയാണ് അഭിഭാഷകൻ ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.
നേരത്തെ സുനിയുടെ മുൻ അഭിഭാഷകൻ ഇ.സി. പൗലോസിനെ കേസിൽ സാക്ഷിയാക്കിയിരുന്നു. പ്രതികൾ പൗലോസിെൻറ കൈവശം മൊബൈൽ ഫോണും പഴ്സും കൈമാറിയിരുന്നു. ഇതു പിന്നീട് കോടതിയിൽ പൗലോസ് തന്നെ ഹാജരാക്കുകയായിരുന്നു.
പള്‍സര്‍ സുനിയുടെയും വിജീഷിെൻറയും ജാമ്യം നിഷേധിച്ചു
ആലുവ: ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ പള്‍സര്‍ സുനിയുെടയും വിജീഷിെൻറയും ജാമ്യാപേക്ഷ ആലുവ ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിഷേധിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിെച്ചങ്കിലും െപാലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യത്തിന് ഇനി മേല്‍കോടതിയെ സമീപിക്കേണ്ടിവരും. ഇരുവരും കാക്കനാട് ജില്ല ജയിലിലാണ്. മറ്റ് പ്രതികൾ ആലുവ സബ് ജയിലിലുമാണ്.പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി തോമസിന് മാത്രമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.