ചേര്‍ത്തല: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ അരൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അരൂരിൽ നടത്തിയ വാഹനമോഷണ കേസില്‍ തെളിവെടുപ്പിനാണ് കസ്റ്റഡിയിൽ വാങ്ങിയത്.
2012-ൽ പാലക്കാട് നെന്മാറ സ്വദേശിയുടെ യമഹ ബൈക്ക് അരൂരില്‍ മോഷ്ടിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് സുനി. 2016 ഒക്ടോബര്‍ 24ന് കുന്നംകുളം പൊലീസ് വാഹന പരിശോധനക്കിടെ ബൈക്ക് പിടികൂടിയിരുന്നു.
മറ്റുപ്രതികളെ പിടികൂടിയെങ്കിലും സുനിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. നടിയെ ഉപദ്രവിച്ച കേസില്‍ പിടിയിലായതോടെയാണ് അരൂര്‍ പൊലീസ് ചേര്‍ത്തല കോടതിയില്‍നിന്ന് പ്രൊഡക്ഷന്‍ വാറൻറ് വാങ്ങിയത്. കാക്കനാട് സബ്ജയിലില്‍നിന്ന് തിങ്കളാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അരൂര്‍ എസ്.ഐ റിനീഷിെൻറ നേതൃത്വത്തില്‍ സുനിയെ ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്.
ശാസ്ത്രീയ തെളിവ് സമാഹരിക്കുന്നതിന് അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെെട്ടങ്കിലും ഒരുദിവസത്തെ കസ്റ്റഡിയാണ് ചേര്‍ത്തല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (രണ്ട്) കെ.ഇ. ആൻറണി ഷെല്‍മാന്‍ അനുവദിച്ചത്.
സുനിയെ കോടതിയില്‍ എത്തിച്ചതറിഞ്ഞ് നിരവധിപേര്‍ കാണാനെത്തിയിരുന്നു. രാമങ്കരി കോടതിയിലും സുനി പ്രതിയായ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.