അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്

2021-10-12 11:42 IST

പത്തനംതിട്ട അച്ചൻകോവിലാർ പലയിടത്തും കരകവിഞ്ഞു. 

2021-10-12 11:13 IST

അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.

2021-10-12 11:11 IST

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നു. പറമ്പികുളത്തുനിന്ന് തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചു.

2021-10-12 11:10 IST

ചാലക്കുടി പുഴയുടെ തീരത്തെ ആളുകളെ ഒഴിപ്പിക്കുന്നു

മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴുപ്പിക്കുന്നു. ജില്ലാ കലക്ടർ ഹരിത വി. കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ. മധുസൂദനൻ, തഹസിൽദാർ ഇ.എൻ. രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

2021-10-12 11:09 IST

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി

പാലക്കാട്​ ജില്ലയിലെ പറമ്പിക്കുളം ഡാമിന്‍റെ രണ്ട്​ ഷട്ടറുകൾ 1.70 മീറ്റർ ഉയർത്തി. തൂണക്കടവ്​ ഡാമിന്‍റെ രണ്ട്​ ഷട്ടറുകളും തുറന്നു. പറമ്പിക്കുളം ഡാമിന്‍റെ ഒരു ഷട്ടർ നേരത്തെ തുറന്നിരുന്നു. രണ്ട്​ ഡാമുകളിൽനിന്നുമുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ്​ എത്തുന്നത്​. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

2021-10-12 11:04 IST

ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു

അട്ടപ്പാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു. പാറക്കഷ്​ണങ്ങൾ പൊട്ടിച്ച്​ മാറ്റാനുള്ള ശ്രമം തുടരുന്നു.

2021-10-12 10:41 IST

മഴ തുടരും

സംസ്​ഥാനത്ത്​ നാല്​ ദിവസം കൂടി മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

2021-10-12 10:39 IST

മതിലിടിഞ്ഞ്​ വാഹനങ്ങൾ തകർന്നു

കോഴിക്കോട്​ ചാത്തമംഗലം സൗത്ത്​ അരയ​ങ്കോട്​ വീടിന്‍റെ മതിലിടിഞ്ഞു വീണു. ഓ​ട്ടോയും രണ്ട്​ ഇരുചക്ര വാഹനങ്ങളും തകർന്നു.

2021-10-12 09:55 IST

കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ ​കൺ​ട്രോൾ റൂം തുറന്നതായി കലക്​ടർ അറിയിച്ചു. 0495 2371002, 1077  (ടോൾ ഫ്രീ) എന്നിവയാണ്​ നമ്പറുകൾ.

2021-10-12 09:46 IST

ആലുവ മണപ്പുറം മുങ്ങി

ആലുവ മണപ്പുറം മുങ്ങി ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക്​ മാറ്റി.

Tags:    
News Summary - Rain sowing destruction; Three deaths in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.