റിസർവ്​ വാച്ചർ​​ റാങ്ക്​​ ലിസ്​റ്റ്​: ഒഴിവുകൾ മറച്ചുവെച്ച്​ വനം വകുപ്പ്​

കോ​ട്ട​യം: റി​സ​ർ​വ്​ വാ​ച്ച​ർ​​/ ഡി​പ്പോ വാ​ച്ച​ർ ത​സ്​​തി​ക​യി​ൽ ഒ​ഴി​വു​ക​ൾ മ​റ​ച്ചു​വെ​ച്ച്​ വ​നം വ​കു​പ്പ്. ഒ​ഴി​വു​ക​ളെ​ക്കു​റി​ച്ച്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ വി​വ​രം ന​ൽ​കാ​നോ റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ യ​ഥാ​സ​മ​യം നി​യ​മ​നം ന​ട​ത്താ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. 3632 പേ​രു​ൾ​പ്പെ​ട്ട റാ​ങ്ക്​​​ലി​സ്​​റ്റി​െൻറ കാ​ലാ​വ​ധി ഡി​സം​ബ​റി​ൽ തീ​രാ​നി​രി​ക്കെ ആ​കെ നി​യ​മ​നം ല​ഭി​ച്ച​ത്​ 129 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം, നി​ര​വ​ധി പേ​ർ സ​മാ​ന​ത​സ്​​തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക​ക്കാ​രു​ണ്ട്.

2017 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ റി​സ​ർ​വ്​ വാ​ച്ച​ർ​​/ ഡി​പ്പോ വാ​ച്ച​ർ തു​ട​ങ്ങി 12 ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 2018 ഡി​സം​ബ​ർ 21ന്​​ ​റാ​ങ്ക്​​ലി​സ്​​റ്റ്​ നി​ല​വി​ൽ വ​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​നം ല​ഭി​ച്ച​ത്​ പാ​ല​ക്കാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ 60പേ​ർ​ക്കും കൊ​ല്ല​ത്ത്​ 29 പേ​ർ​ക്കും നി​യ​മ​നം ല​ഭി​ച്ച​പ്പോ​ൾ മ​റ്റ്​ ജി​ല്ല​ക​ളി​ൽ 10ൽ ​താ​ഴെ പേ​ർ​ക്കേ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ളൂ. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 205 പേ​രു​ടെ ലി​സ്​​റ്റി​ൽ​നി​ന്ന്​ ര​ണ്ടു​പേ​ർ​ക്കും​ ക​ണ്ണൂ​രി​ൽ 203 പേ​രു​ടെ ലി​സ്​​റ്റി​ൽ​നി​ന്ന്​ ഒ​രാ​ൾ​ക്കും മാ​ത്ര​മാ​ണ്​ നി​യ​മ​നം ല​ഭി​ച്ച​ത്. ​

വ​യ​നാ​ട് ​-അ​ഞ്ച്, എ​റ​ണാ​കു​ളം -എ​ട്ട്, കാ​സ​ർ​കോ​ട്​ -അ​ഞ്ച്, കോ​ഴി​ക്കോ​ട് ​-ഒ​ന്ന്, മ​ല​പ്പു​റം -ര​ണ്ട്, ഇ​ടു​ക്കി -നാ​ല്, തൃ​ശൂ​ർ -അ​ഞ്ച്, പ​ത്ത​നം​തി​ട്ട -നാ​ല്, കോ​ട്ട​യം -അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം. നി​യ​മ​നം ​വൈ​കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി ഒ​ഴി​വി​ല്ലെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ​ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം അ​ന്വേ​ഷി​ക്കു​േ​മ്പാ​ൾ കൃ​ത്യം മ​റു​പ​ടി ന​ൽ​കു​ന്നു​മി​ല്ല.

Tags:    
News Summary - Reserve Watcher Rank List: Forest Department hides vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.