തിരുവനന്തപുരം: ശബരിമല സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് കർശനനിർദേശം. കൃത്യമായ പരിശോധനക്കുശേഷം മാത്രമേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിെൻറ പേരിൽ കേസെടുക്കരുതെന്നും അറിയിച്ചു.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ തിരുവനന്തപുരം ആറ്റിങ്ങലിൽ മാത്രമാണ് കേസെടുത്തത്. നടപടിക്കെതിരെ എൻ.എൻ.എസ് അടക്കമുള്ള സംഘടനകൾ രംഗെത്തത്തിയ സാഹചര്യത്തിലാണ് സർക്കാർ നിർദേശ പ്രകാരം ഡി.ജി.പി ഇക്കാര്യം അറിയിച്ചത്. പ്രതിഷേധിക്കുന്നതിെൻറ പേരിൽ അറസ്റ്റ് പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.