ശബരിമല: ശബരിമലയിലെ മണ്ഡലകാല വരവ് 241.71 കോടി രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മുൻ വര്‍ഷത്തേക്കാള്‍ 18.72 കോടി രൂപ അധികമാണ് ഈ വര്‍ഷത്തെ വരവ്. 222.98 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരവ്. കുത്തക ലേലം വഴി ലഭിച്ച വരുമാനംകൂടി ചേര്‍ത്തതാണ് ഈ കണക്ക്. 37.40 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ലഭിച്ചത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കണക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവകൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും സന്നിധാനം ദേവസ്വം ഗെസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാർത്തസമ്മേളനത്തില്‍ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.