പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സമരം വിജയിച്ചുവെന്ന് സംസ്ഥാന അധ്യക്ഷ ൻ ശ്രീധരൻ പിള്ള. സമരം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വിശ്വാസികളിൽ കൂടുതൽ മുറിവുകൾ ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കുറുക്കു വഴിയിലൂടെ വിധി നടപ്പാക്കാനായി സർക്കാർ കുതന്ത്രം പയറ്റുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഉത്തരവ് പുറത്ത് വിട്ട മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. രഹസ്യ സ്വഭാവമുള്ള ഉത്തരവ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വെളിപ്പെടുത്തിയത് തെറ്റായ നടപടിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് സർക്കാർ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ ശ്രമിക്കണം. പ്രശ്നം പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കണം. കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ അധികാരമില്ല. സുപ്രീം കോടതിയിൽ സത്രീകളുടെ വികാരം അറിയിക്കാൻ സർക്കാർ തയാറാകണം. കോൺഗ്രസിെൻറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് തരം താണ പരിപാടിയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.