ശബരിമലയിൽ മിഥുനമാസ ഉൽസവമില്ല; തന്ത്രിയുടെ നിർദേശം അംഗീകരിച്ചു

തിരുവനന്തപുരം: മിഥുന മാസപൂജക്കായി നടതുറക്കുന്നതിനോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രത്തിൽ ഉൽസവം നടത്തേണ്ടെന്ന തന്ത്രിയുടെ നിർദേശം സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും അംഗീകരിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തന്ത്രി മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ. വാസു എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിന്‍റേതാണ് തീരുമാനം.

വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വൻ ജനപങ്കാളിത്തിന് സാധ്യതയുള്ള മിഥുനമാസത്തിലെ ഉൽസവം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്. 

ശബരിമല ക്ഷേത്രം തുറക്കാൻ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പിയും ഇക്കാര്യം ആവശ്യപ്പെട്ടതായും കടകംപള്ളി പറഞ്ഞു. 

ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് മത നേതാക്കളുമായി ചർച്ച നടത്തി. തന്ത്രിയുടെ നിർദേശം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. 

മഹാമാരിയുടെ സമയത്ത് ഉൽസവം മാറ്റുന്നതിൽ പ്രശ്നമില്ലെന്ന് തന്ത്രി മഹേഷ് മോഹനരും വ്യക്തമാക്കി. സർക്കാറുമായോ ദേവസ്വം ബോർഡുമായോ പ്രശ്നങ്ങളില്ലെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്സ​വം മാ​റ്റി​​വെ​ക്ക​ണ​മെ​ന്നു​ം ആ​വ​ശ്യ​പ്പെ​ട്ട്​ ത​ന്ത്രി​യും ബി.​ജെ.​പി​യും 14ന്​ ​ത​ന്നെ തു​റ​ക്കു​മെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് നിലപാട് സ്വീകരിച്ചതോടെയാണ് വാക്കുതർക്കത്തിന് വഴിവെച്ചത്. മി​ഥു​നമാ​സ പൂ​ജ​ക്കാ​യി 14ന്​ ​ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ്​ ഉ​ത്സ​വം മാ​റ്റി​വെ​ക്ക​ണ​മെ​ന്നത് ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​​പ്പെ​ട്ട്​ ​ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ്​​ മോ​ഹ​ന​ര്​ ദേ​വ​സ്വം ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. 

ത​ന്ത്രി​മാ​രോ​ട് ച​ർ​ച്ച ചെ​യ്താ​ണ് ക്ഷേ​ത്രം തു​റ​ക്കു​ന്ന​ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന്​ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റ്​ എ​ൻ. വാ​സു​ പ്ര​തി​ക​രിച്ചത്. കോ​വി​ഡ് ഭീ​തി ഉള്ളതി​നാ​ൽ ഭ​ക്​​ത​ർ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ത്സ​വം മാ​റ്റി​െ​വ​ക്ക​ു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ​​ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. 

ക​ത്ത്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ മ​ന്ത്രി​യും ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റും പറഞ്ഞത്. ക്ഷേ​ത്രം തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ന്ത്രി​മാ​രു​മാ​യി ദേ​വ​സ്വം പ്ര​സി​ഡന്‍റ്​ പല ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞിരുന്നു. ​ഇൗ ​മാ​സം 14ന്​ ​ശ​ബ​രി​മ​ല ന​ട തു​റ​ക്കു​മെ​ന്നും ഭ​ക്​​ത​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യെ​ന്ന​ത്​ ​േദ​വ​സ്വം ബോ​ർ​ഡി​​െൻറ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും എ​ൻ. വാ​സു ചൂണ്ടിക്കാട്ടിയിരുന്നു. 

അനിശ്​ചിതത്വം തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ട്​ തുടങ്ങുമെന്ന്​ പ്രഖ്യാപിച്ച വെർച്വൽ ക്യു ബുക്കിങ്​ തുടങ്ങിയിരുന്നില്ല.

Tags:    
News Summary - Sabarimala Temple not celebrate MithunaMasa Festival -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.